കെ എ ടി എഫ് സംസ്ഥാന സമ്മേളന പ്രചരണ ഗാനം പ്രകാശനം ചെയ്തു

Web Desk
1 Min Read

കോഴിക്കോട്: കേരള അറബിക് ടീച്ചേഴ്‌സ് ഫെഡറേഷന്‍ 65-ാമത് സംസ്ഥാന സമ്മേളന പ്രചാരണ ഗാനം മുന്‍ എം എല്‍ എ വി കെ സി മമ്മദ് കോയ പ്രകാശനം ചെയ്തു. കെ എ ടി എഫ് സംസ്ഥാന പ്രസിഡന്റ് ടി പി അബ്ദുല്‍ ഹഖ് അധ്യക്ഷത വഹിച്ചു. എം എ ലത്തീഫ്, മാഹിന്‍ ബാഖവി, നൗഷാദ് കോപ്പിലാന്‍, യഹ്യാഖാന്‍ മഞ്ചേശ്വരം, അബ്ദുസലാം കാവുങ്ങല്‍, മുഹമ്മദ് ജൈസല്‍, എം പി അബ്ദുല്‍ ഖാദര്‍, അന്‍സാര്‍ കോഴിക്കോട് തുടങ്ങിയവര്‍ സംസാരിച്ചു.

city exchange

നജീറ ടീച്ചര്‍ രചന നിര്‍വ്വഹിച്ച പ്രചരണ ഗാനത്തിന് ഹനീഫ് മുടിക്കോടാണ് ഈണം പകര്‍ന്നത്. കെ എ ടി എഫിന്റെ വര്‍ത്തമാന കാല പ്രവര്‍ത്തനം, പ്രസക്തി, ചരിത്രം, ഇടപെടലുകളെല്ലാം പ്രചരണ ഗാനത്തില്‍ ഇടം പിടിച്ചിട്ടുണ്ട്. ഷഫ്‌ന മുടിക്കോട്, സിനാന്‍ മുടിക്കോട്, നസ്ലാന്‍ മുടിക്കോട് എന്നിവര്‍ ചേര്‍ന്നാണ് ഗാനം ആലപിച്ചത്.

കെ എ ടി എഫ് കലാ വിങ്ങും ഐ ടി വിങ്ങും സഹകരിച്ചാണ് പ്രചരണ ഗാനം പുറത്തിറക്കിയത്. ഫെബ്രുവരി 2, 3, 4 തിയ്യതികളില്‍ മൂല്യാധിഷ്ഠിത വിദ്യാഭ്യാസം സമൂഹനന്മക്ക് എന്ന പ്രമേയവുമായിട്ടാണ് 65-ാമത് സംസ്ഥാന സമ്മേളനം ചാവക്കാട് നടക്കുന്നത്.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!