

ആലുവ: ചാലക്കുടി പാര്‍ലമെന്റ് മണ്ഡലത്തിലെ റെയില്‍വേ വികസന പ്രവര്‍ത്തനങ്ങള്‍ ഉടന്‍ പൂര്‍ത്തിയാക്കണം എന്നാവശ്യപ്പെട്ട് ബെന്നി ബഹനാന്‍ എം പി കേന്ദ്ര റെയില്‍വേ ബോര്‍ഡ് ചെയര്‍പേഴ്‌സണ്‍ ജയ വര്‍മ്മ സിന്‍ഹയ്ക്ക് നിവേദനം നല്‍കി. അമൃത് ഭാരത് സ്‌കീമില്‍ ഉള്‍പ്പെടുത്തി ആലുവ, അങ്കമാലി, ചാലക്കുടി റെയില്‍വേ സ്റ്റേഷനുകളുടെ വികസനം അടിയന്തിരമായി പൂര്‍ത്തിയാക്കണമെന്ന് എം പി ആവശ്യപ്പെട്ടു.

ആലുവ റെയില്‍വേ സ്റ്റേഷനില്‍ പുതിയ കവാടം, പ്ലാറ്റ്‌ഫോമിലെ റൂഫിംഗ് എക്സ്റ്റന്‍ഷന്‍, സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും പ്രത്യേക എസി വെയ്റ്റിംഗ് റൂമുകള്‍, പുതിയ റിട്ടയറിങ് റൂമുകള്‍, പ്ലാറ്റ്‌ഫോമുകളില്‍ ഡിജിറ്റല്‍ ഡിസ്‌പ്ലേ സംവിധാനം, കൂടുതല്‍ ഇരിപ്പിടങ്ങള്‍, ലൈറ്റിങ്, ഫാന്‍, ലിഫ്റ്റ് സൗകര്യം, പാര്‍ക്കിംഗ് ഏരിയ എന്നി സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തണം. ഇടുക്കി, മൂന്നാര്‍ എന്നിവടങ്ങളിലേക്ക് പോകുന്ന യാത്രക്കാര്‍, അന്യ സംസ്ഥാന തൊഴിലാളികള്‍ എന്നിവര്‍ ഏറ്റവും അധികം ആശ്രയിക്കുന്ന സ്റ്റേഷന്‍ എന്ന നിലയില്‍ കൂടുതല്‍ ദീര്‍ഘദൂര ട്രെയിനുകള്‍ക്ക് ആലുവയില്‍ സ്റ്റോപ്പുകള്‍ അനുവദിക്കണമെന്ന് എം പി ആവശ്യപ്പെട്ടു.

അങ്കമാലി റെയില്‍വേ സ്റ്റേഷനിലെ ഒന്നും രണ്ടും പ്ലാറ്റ്‌ഫോമിലെ റൂഫിംഗ് എക്സ്റ്റന്‍ഷന്‍, സ്റ്റേഷന്റെ തെക്ക് ഭാഗത്ത് പുതിയ ഫുട്ട് ഓവര്‍ ബ്രിഡ്ജ്, സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും പ്രത്യേക എസി വെയ്റ്റിംഗ് റൂമുകള്‍, നിലവിലെ സ്റ്റേഷന്‍ കെട്ടിടത്തിനു മുകളിലായി നാല് പുതിയ റിട്ടയറിങ് റൂമുകള്‍, എട്ടു പേര്‍ക്ക് താമസിക്കാവുന്ന എസി ഡോര്‍മെറ്ററി, പ്ലാറ്റ്‌ഫോമുകളില്‍ ഡിജിറ്റല്‍ ഡിസ്‌പ്ലേ സംവിധാനം, കൂടുതല്‍ ഇരിപ്പിടങ്ങള്‍, ലൈറ്റിങ്, ഫാന്‍ സൗകര്യങ്ങള്‍ എന്നിവ ഏര്‍പ്പെടുത്തണം. കൊച്ചി എയര്‍പോര്‍ട്ടിന് അടുത്തുള്ള സ്റ്റേഷന്‍ എന്ന നിലയില്‍ കൂടുതല്‍ ദീര്‍ഘദൂര ട്രെയിനുകള്‍ക്ക് അങ്കമാലിയില്‍ സ്റ്റോപ്പുകള്‍ അനുവദിക്കണമെന്നും എം പി ആവശ്യപ്പെട്ടു. ചമ്പന്നൂര്‍ റെയില്‍വേ ഓവര്‍ബ്രിഡ്ജ് നിര്‍മ്മിക്കുന്നതിന് അടിയന്തിര നടപടികള്‍ സ്വീകരിക്കണം.
ചാലക്കുടി റെയില്‍വേ സ്റ്റേഷനിലെ ഒന്നും രണ്ടും പ്ലാറ്റ്‌ഫോമിലെ റൂഫിംഗ് എക്സ്റ്റന്‍ഷന്‍, സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും പ്രത്യേക എസി വെയ്റ്റിംഗ് റൂമുകള്‍, പുതിയ റിട്ടയറിങ് റൂമുകള്‍, പുതിയ കവാടം, പ്ലാറ്റ്‌ഫോമുകളില്‍ ഡിജിറ്റല്‍ ഡിസ്‌പ്ലേ സംവിധാനം, കൂടുതല്‍ ഇരിപ്പിടങ്ങള്‍, ലൈറ്റിങ്, ഫാന്‍, ലിഫ്റ്റ് സൗകര്യം ഏണിവ ഏര്‍പ്പെടുത്തണം.
അതിരപ്പള്ളി, മുരിങ്ങൂര്‍ ഡിവൈന്‍, കൊരട്ടി പള്ളി എന്നി പ്രശസ്തമായ സ്ഥലങ്ങള്‍ ഉള്‍പ്പെടുന്ന സ്റ്റേഷന്‍ എന്ന നിലയില്‍ കൂടുതല്‍ ദീര്‍ഘദൂര ട്രെയിനുകള്‍ക്ക് ചാലക്കുടിയില്‍ സ്റ്റോപ്പുകള്‍ അനുവദിക്കണമെന്നും എം പി ആവശ്യപ്പെട്ടു.

