

ദോഹ: നവംബര്‍ മാസത്തെ ഇന്ധനവില ഖത്തര്‍ എനര്‍ജി പ്രഖ്യാപിച്ചു.

ഏറ്റവും പുതിയ അപ്ഡേറ്റ് പ്രകാരം പ്രീമിയം പെട്രോളിന് 5 ദിര്‍ഹം വര്‍ധിച്ച് ലിറ്ററിന് 1.95 റിയാലായിരിക്കും. സൂപ്പര്‍ ഗ്രേഡ് പെട്രോള്‍ വില 2.10 റിയാലായി തുടരും. ഡീസല്‍ വിലയും മാറ്റമില്ലാതെ തുടരുന്നു- ലിറ്ററിന് 2.05 റിയാല്‍.

ഒരു വര്‍ഷമായി ഡീസല്‍, സൂപ്പര്‍ ഗ്രേഡ് പെട്രോള്‍ വില സ്ഥിരമായി തുടരുകയാണ്. എന്നാല്‍ പ്രീമിയം പെട്രോള്‍ വില ലിറ്ററിന് 1.90നും 2 റിയാലിനും ഇടയിലായി ഇടക്കിടെ മാറ്റങ്ങളുണ്ടായിട്ടുണ്ട്.
