ആഘോഷത്തിമര്‍പ്പില്‍ കേരളഫെസ്റ്റ്

Web Desk
1 Min Read

ദോഹ: കേരള ഫെസ്റ്റിന്റെ പൂക്കള മത്സരത്തില്‍ പങ്കെടുക്കാനെത്തിയത് നിരവധി ഇന്ത്യന്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍. കേരളഫെസ്റ്റ് പൂക്കളം ഡബ്ല്യു എം സി ഖത്തര്‍ പ്രൊവിന്‍സ് തയ്യാറാക്കി.

city exchange

വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ലോബല്‍ വൈസ് പ്രസിഡന്റ് ഷാഹുല്‍ ഹമീദ് ഉദ്ഘാടനം നിര്‍വഹിച്ചു. മിഡിലീസ്റ്റ് റീജ്യന്‍ പ്രസിഡന്റ് വിനീഷ് മോഹന്‍, സിയാദ് ഉസ്മാന്‍, അഡ്വ. സുനില്‍ കുമാര്‍, ഫാസില്‍, ഷീല ഫിലിപ്പോസ്, സുരേഷ് കരിയാട് ഐ സി സി, ഐ ബി പി സി, ഐ സി ബി എഫ്, ഐ എസ് സികളെ പ്രതിനിധീകരിച്ച് നിരവധി പേര്‍ പങ്കെടുത്തു.

പായസ മത്സരം, നൃത്തം, നാടന്‍പാട്ട്, വാദ്യം, സംഗീതം, മേളം, ചെണ്ട, കുട്ടികളുടെ നിരവധി കലാപ്രകടനങ്ങള്‍ തുടങ്ങി വ്യത്യസ്ത കലാപരിപാടികള്‍ അരങ്ങേറി. വൈകിട്ട് നടന്ന ഘോഷയാത്രയില്‍ മുത്തുക്കുടയും ആനയുടെ രൂപങ്ങളും ചെണ്ടമേളവും വാദ്യങ്ങളുമായി പവലിയന്‍ ചുറ്റി ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ ഘോഷയാത്ര സമാപിച്ചു.

രാത്രി ഏഴര മുതല്‍ അഭയ ഹിരണ്‍മയി ബാന്റിന്റെ മ്യൂസിക്കും കണ്ണൂര്‍ ശരീഫിന്റെ സംഗീത വിരുന്നും പ്രജിത്തിന്റെ നൃത്താവിഷ്‌ക്കാരവും അരങ്ങേറി.

- Advertisement -
Ad image
TAGGED:
Share This Article
Leave a Comment
error: Content is protected !!