സി എന്‍ പാക്ക് സൂപ്പര്‍ കപ്പ് ഓര്‍ബിറ്റ് എഫ് സി ജേതാക്കള്‍

Web Desk
1 Min Read

ദോഹ: കോഴിക്കോട് ജില്ലയിലെ ചെറുവണ്ണൂര്‍ നല്ലളം പ്രദേശത്തുകാരുടെ കൂട്ടായ്മയായ ചെറുവണ്ണൂര്‍ നല്ലളം പ്രവാസി അസോസിയേഷന്‍ ഖത്തര്‍ അല്‍ ജസീറ അക്കാദമി ഗ്രൗണ്ടില്‍ നടത്തിയ സി എന്‍ പാക്ക് സൂപ്പര്‍ കപ്പ് സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ ഓര്‍ബിറ്റ് എഫ് സി ഏക പക്ഷീയമായ ഒരു ഗോളിന് അല്‍ അനീസ് എഫ് സിയെ പരാജയപ്പെടുത്തി.സി എന്‍ പാക്ക് പ്രസിഡന്റ് അബ്ദുല്‍ അസീസ്, ചാലിയാര്‍ ദോഹ പ്രസിഡന്റ് സമീല്‍ അബ്ദുല്‍ വാഹിദ്, ഖത്തര്‍ മാസ്റ്റേഴ്‌സ് അംഗങ്ങളായ ഹസ്സന്‍, മന്‍സൂര്‍, അലി, മുജീബ് കോഴിശ്ശേരി എന്നിവര്‍ ചേര്‍ന്ന് സമ്മാന വിതരണം നടത്തി.സി എന്‍ പാക്ക് ജനറല്‍ സെക്രട്ടറി ഇല്യാസ്, ട്രഷറര്‍ വിനോദ്, എക്‌സിക്യൂട്ടീവ് അംഗങ്ങളായ മുഹമ്മദ് കോയ, സലീം കോഴിശ്ശേരി, ഇജാസ്, ബഷീര്‍, ഫൈസല്‍, അനൂപ് സാദത്ത്, ഷബീര്‍, ഇസ്മായില്‍, അസ്ഫര്‍ ഖാന്‍, ഗഫൂര്‍, റംസി, അബ്ദുല്‍ റഷീദ് എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

city exchange
Share This Article
Leave a Comment
error: Content is protected !!