

കൊച്ചി: ഭിന്നശേഷിക്കാര്‍ക്കും വയോജനങ്ങള്‍ക്കുമുള്ള ഉത്പന്നങ്ങളുടേയും സേവനങ്ങളുടേയും രാജ്യത്തെ ആദ്യത്തേതും സമഗ്രവുമായ വ്യവസായ പ്രദര്‍ശനം എബിലിറ്റീസ് ഇന്ത്യാ എക്സ്പോ 2023 ഡിസംബര്‍ 13 മുതല്‍ 17 വരെ അങ്കമാലി അഡ്ലക്സ് ഇന്റര്‍നാഷനല്‍ എക്സിബിഷന്‍ ആന്‍ഡ് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കും.

10,000ലേറെ ചതുരശ്ര മീറ്റര്‍ വിസ്തൃതിയിലുള്ള പ്രദര്‍ശന വേദിയില്‍ കൊച്ചി ആസ്ഥാനമായ വാല്‍സല്‍ എബിലിറ്റീസ് ആന്‍ഡ് അസിസ്റ്റീവ് ടെക്നോളജീസ് സംഘടിപ്പിക്കുന്ന പ്രദര്‍ശനത്തില്‍ ആയിരത്തിലറെ സ്ഥാപനങ്ങള്‍ വിവിധ ഉത്പന്നങ്ങളും സേവനങ്ങളും പ്രദര്‍ശിപ്പിക്കുമെന്ന് മാനേജിംഗ് ഡയറക്ടര്‍ സൈമണ്‍ ജോര്‍ജ് പറഞ്ഞു.

ഭിന്നശേഷിക്കാര്‍ക്കുള്ള വൈവാഹിക സംഗമം, തൊഴില്‍മേള, വിനോദ പരിപാടികള്‍, ഭക്ഷ്യമേള, മെഡിക്കല്‍ ടൂറിസം ഫെസ്റ്റ്, അക്സെസിബ്ള്‍ ടൂറിസം ഫെസ്റ്റ്, ഷോര്‍ട്ട് ഫിലിം ഫെസ്റ്റ്, കലാ- സാംസ്‌കാരിക പരിപാടികള്‍, ഫാഷന്‍ വിക്ക്, വിവിധ മേഖലകളിലെ നേട്ടങ്ങള്‍ക്കുള്ള അവാര്‍ഡുകള്‍ എന്നിവയും പ്രദര്‍ശനത്തിന്റെ ഭാഗമായുണ്ടാകും.
ഭിന്നശേഷിക്കാര്‍, വയോജനങ്ങള്‍, അവരുടെ കുടുംബാംഗങ്ങള്‍, കെയര്‍ഗിവേഴ്സ്, സേവനദാതാക്കള്‍, സപ്പോര്‍ട്ടിംഗ് ഏജന്‍സികള്‍ തുടങ്ങിയവരെ പ്രദര്‍ശനം ഒരു മേല്‍ക്കൂരയ്ക്കു കീഴില്‍ ഒരുമിച്ചുകൊണ്ടുവരുമെന്ന് സൈമണ്‍ ജോര്‍ജ് പറഞ്ഞു.രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ഒരു ലക്ഷത്തോളം സന്ദര്‍ശകരെയാണ് പ്രദര്‍ശനത്തിന് പ്രതീക്ഷിക്കുന്നത്.
കേന്ദ്ര സര്‍ക്കാരിനു കീഴിലുള്ള എം എസ എം ഇ വകുപ്പ്, കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍, കെ-ഡിസ്‌ക്, ചിറ്റിലപ്പിള്ളി ഫൗണ്ടേഷന്‍ എന്നിവയുടെ സഹകരണത്തോടെയാണ് പ്രദര്‍ശനം സംഘടിപ്പിക്കുന്നതെന്നും സൈമണ്‍ ജോര്‍ജ് പറഞ്ഞു.വിവരങ്ങള്‍ക്ക് www.abilitiesindiaexpo.com ഫോണ്‍ 88483 67546 ഇ-മെയില്‍: [email protected].

