‘ഓണ്‍ ദി സൈഡ് ഓഫ് ദി ഏഞ്ചല്‍സ്’ പ്രകാശനം ചെയ്തു

Web Desk
1 Min Read

ഗോവ: ഗോവ ഗവര്‍ണര്‍ പി എസ് ശ്രീധരന്‍ പിള്ളയുടെ പ്രഥമ ഇംഗ്ലീഷ് കഥാസമാഹാരം ‘ഓണ്‍ ദി സൈഡ് ഓഫ് ദി ഏഞ്ചല്‍സ്’ ഗോവ രാജ്ഭവന്‍ ദര്‍ബാര്‍ ഹാളില്‍ നടന്ന ചടങ്ങില്‍ മുന്‍മുഖ്യമന്ത്രി പ്രതാപ് സിംഗ് ആര്‍ റാണെ മുന്‍ മുഖ്യമന്ത്രി ദിഗംബര്‍ കാമത്തിന് ആദ്യപ്രതി നല്‍കി പ്രകാശനം ചെയ്തു.

city exchange

ഏഴു തവണ ഗോവ മുഖ്യമന്ത്രിയായിരുന്ന പ്രതാപ് സിംഗ് ആര്‍ റാണെയോടൊപ്പം വേദി പങ്കിട്ടത് വിവിധ രാഷ്ട്രീയ പ്രസ്ഥാനങ്ങളിലൂടെ മുഖ്യമന്ത്രിമാരായ ദിഗംബര്‍ കാമത്ത്, ലൂയിസിഞ്ഞോ ഫലേറിയോ, ലക്ഷ്മീകാന്ത് പാര്‍സേക്കര്‍, ചര്‍ച്ചില്‍ അലിമാവോ തുടങ്ങിയവരാണ്.

ഗ്രന്ഥകാരന്‍ പി എസ് ശ്രീധരന്‍ പിള്ള പ്രതിസ്പന്ദം നടത്തി. ചടങ്ങില്‍ വിഷ്‌റം ബോര്‍കര്‍ സ്വാഗതവും ഡോ. ഷെഫാലി ഹെര്‍മാള്‍ക്കര്‍ നന്ദിയും പറഞ്ഞു.

Share This Article
Leave a Comment
error: Content is protected !!