

ദോഹ: ഇന്ത്യയിലെ സാമൂഹ്യ നവോഥാന നായകര്‍ക്ക് അഞ്ജലി അര്‍പ്പിച്ച് ഐ സി സി സ്റ്റുഡന്റ്‌സ് ഫോറം. സാവിത്രി ഭായ് ഫൂലെ, ബാബാ ആംതെ, മദര്‍ തെരേസെ, അബ്രഹാം ലിങ്കണ്‍, നെല്‍സണ്‍ മണ്ടേല, മഹര്‍ഷി ഡോണ്ടു കേശവ് കര്‍വെ തുടങ്ങിയവര്‍ക്കാണ് അഞ്ജലി അര്‍പ്പിച്ചത്.

കമല താക്കൂര്‍, അദ്വൈത മണികണ്ഠന്‍ നായര്‍, അന്ന ബാബുരാജന്‍, അശ്വിന്‍ കെ അരുണ്‍ കുമാര്‍ എന്നിവര്‍ സംസാരിച്ചു.

ഐ സി സി പ്രസിഡന്റ് പി ബാബുരാജന്‍ വിദ്യാര്‍ഥികളെ അഭിനന്ദിച്ചു. സമൃദ്ധി പന്‍വാര്‍, അനം മന്‍ജൂര്‍, ആര്യന്‍ ദിവേകര്‍, ഹിമാനി റാവു, നന്ദിനി പഥക്, സയ്ദ സുഹ അബ്ദുല്‍ കരീം, ശൗര്യ വിരാജ് സിംഗ്, മുഹമ്മദ് സിനാന്‍ ഖാന്‍, സെജല്‍ വര്‍മ, മീന മുകേഷ് എന്നിവര്‍ പ്രസംഗിച്ചു.

