അതിവേഗ നിയമലംഘകരെ പിടികൂടാന്‍ കൂടുതല്‍ മൊബൈല്‍ ക്യാമറകള്‍

Web Desk
1 Min Read

ദോഹ: വാഹനാപകടങ്ങള്‍ കുറക്കുകയെന്ന ലക്ഷ്യത്തോടെ അമിത വേഗതയില്‍ സഞ്ചരിക്കുന്ന വാഹനങ്ങളേയും നിയമലംഘകരേയും പിടികൂടാന്‍ കൂടുതല്‍ മൊബൈല്‍ ക്യാമറകള്‍ സ്ഥാപിക്കുന്നു.
അമിത വേഗതയാണ് പല അപകടങ്ങള്‍ക്കും ഗുരുതരമായ പരിക്കുകള്‍ക്കും കാരണമാകുന്നതെന്നും ഇത്തരത്തിലുള്ള അപകടങ്ങളുടെ എണ്ണം കുറക്കാന്‍ ലക്ഷ്യമിട്ട് പ്രധാന റോഡുകളിലും അകത്തെ റോഡുകളിലും കൂടുതല്‍ റഡാറുകള്‍ സ്ഥാപിക്കുകയും കുറ്റക്കാരെ കണ്ടെത്തുകയും ചെയ്യുമെന്ന് ഗതാഗത സുരക്ഷാ വിഭാഗത്തിലെ റഡാര്‍ സെക്ഷന്‍ ഫസ്റ്റ് ലഫ്റ്റനന്റ് റാഷിദ് ഖമീസ് അല്‍ ഖുബൈസി പറഞ്ഞു.

city exchange

അമിത വേഗതയില്‍ സഞ്ചരിക്കുന്നവരെ നിരീക്ഷിക്കാന്‍ പൊലീസ് പട്രോളിംഗും ശക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം മുന്നറിയിപ്പ് നല്കി. ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്കിന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ പങ്കുവെച്ച വീഡിയോയിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

അമിത വേഗതയില്‍ സഞ്ചരിക്കുന്നവര്‍ പിഴ അടക്കേണ്ടി വരുന്നതോടൊപ്പം നിയമ നടപടികളും നേരിടേണ്ടി വരും. അനുവദിച്ച വേഗതാ പരിധിയില്‍ മാത്രം വാഹനം ഓടിക്കാന്‍ ശ്രദ്ധിക്കുകയും ഗതാഗത നിയമങ്ങള്‍ പാലിക്കുകയും വേണമെന്ന് അദ്ദേഹം നിര്‍ദ്ദേശം നല്കി.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!