റഷ്യന്‍ വിമാനം തകര്‍ന്നുവീണു ആറുപേര്‍ മരിച്ചു

Web Desk
1 Min Read

മോസ്‌കോ: ഖബറോവക്സ് മേഖലയില്‍ തകര്‍ന്നുവീണ ആന്റനോവ് എന്‍ 26 റഷ്യന്‍ വിമാനത്തിലുണ്ടായിരുന്ന എല്ലാവരും മരിച്ചതായി എമര്‍ജന്‍സി സര്‍വീസ് അറിയിച്ചു. ആറു പേരാണ് വിമാനത്തിലുണ്ടായിരുന്നത്. വിമാനം ബുധനാഴ്ചയാണ് റഡാറില്‍നിന്നു കാണാതായത്.
ഖബറോവക്സിലെ സ്‌കൈ റിസോര്‍ട്ടിനു സമീപത്താണു വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. വിമാനം തകര്‍ന്നു വീണ സ്ഥലത്തുനിന്ന് ആറു മൃതദേഹങ്ങളും രക്ഷാപ്രവര്‍ത്തകര്‍ കണ്ടെടുത്തിട്ടുണ്ട്.

city exchange


തകര്‍ന്ന വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ മരങ്ങളില്‍ കുടുങ്ങിക്കിടക്കുന്നതായി പുറത്തുവന്ന ഫോട്ടോകളിലുണ്ട്.


വിമാനത്തിലുണ്ടായിരുന്ന ആറു പേരും മരിച്ചതായും അവരുടെ കുടുംബത്തിന്റെ അഗാധമായ ദുഃഖത്തില്‍ തങ്ങളും പങ്കുചേരുന്നതായും ഖബറോവ്‌സ്‌കിയിലെ ആരോഗ്യ മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു.

- Advertisement -
Ad image


സോവിയറ്റ് കാലഘട്ടത്തില്‍ നിര്‍മിച്ചവയാണ് ആന്റനോവ് വിമാനങ്ങള്‍. ഇവ ഇപ്പോഴും പഴയ സോവിയറ്റ് യൂണിയന്‍ പ്രദേശങ്ങളില്‍ യാത്രകള്‍ക്കും മിലിട്ടറി സൗകര്യത്തിനും ഉപയോഗപ്പെടുത്തുന്നുണ്ട്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളില്‍ നിരവധി അപകടങ്ങള്‍ ഇത്തരം വിമാനങ്ങള്‍ക്കുണ്ടായിട്ടുണ്ട്. ജൂലൈ മാസത്തില്‍ കംചത്ക ഉപദ്വീപിനു സമീപം ആന്‍ 26 വിമാനം തകര്‍ന്ന് 28 പേരാണ് മരിച്ചത്. ഒരു മാസത്തിന് ശേഷം കംചത്കയില്‍ 16 വിനോദസഞ്ചാരികളും ജീവനക്കാരുമായി സഞ്ചരിച്ച എം ഐ 8 ഹെലികോപ്ടര്‍ തടാകത്തില്‍ വീണ് എട്ടുപേരാണ് മരിച്ചത്.
അപകടകാരണത്തെ കുറിച്ച് അധികൃതര്‍ അന്വേഷണം ആരംഭിച്ചു. അപകടം നടന്ന സ്ഥലത്തെത്താന്‍ അഞ്ച് മണിക്കൂറിലേറെ സമയം എടുത്തതായി എമര്‍ജന്‍സി മന്ത്രാലയം അറിയിച്ചു.

Share This Article
Leave a Comment
error: Content is protected !!