

ദോഹ: അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പില്‍ കെ മുരളീധരന് എം പി വടകരയില്‍ തന്നെ മത്സരിച്ചേക്കുമെന്ന് സൂചന. നാദാപുരം ഇന്‍കാസ് മണ്ഡലം കണ്‍വെന്‍ഷനിലാണ് അദ്ദേഹം മത്സര രംഗത്തുണ്ടാകുമെന്ന സൂചന നല്‍കിയത്.

വെറും രാഷ്ട്രീയ പ്രവര്‍ത്തനം മാത്രം നടത്തിയാല്‍ പുതിയ തലമുറയെ പാര്‍ട്ടിയുമായി അടുപ്പിക്കാനാവില്ലെന്നും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ കൂടി ശ്രദ്ധ ചെലുത്തണമെന്നും അദ്ദേഹം പ്രവര്‍ത്തക കണ്‍വെന്‍ഷനില്‍ ഉദ്ബോധിപ്പിച്ചു. പാര്‍ട്ടി പ്രവര്‍ത്തനത്തോടൊപ്പം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ കൂടി നടപ്പാക്കിയില്ലെങ്കില്‍ ആരെയും കൂടെക്കൂട്ടാന്‍ സാധിക്കില്ല വ്യക്തമായ സൂചനയാണ് അദ്ദേഹം നല്‍കിയത്.

ഇടതുപക്ഷം രണ്ടാം തവണ ഭരണത്തില്‍ വന്നതിന് പ്രധാന കാരണം കിറ്റും മറ്റും വിതരണം ചെയ്തു നടത്തിയ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ കൊണ്ടുകൂടിയാണെന്നും അദ്ദേഹം പറഞ്ഞു.
