ശക്തവും പുതുമയുള്ളതുമായ കഥാപാത്രമാണ് റേച്ചലിലെന്ന് ഹണി റോസ്

Web Desk
1 Min Read

ദോഹ: ഏറ്റവും ശക്തവും പ്രാധാന്യവുമുള്ള കഥാപാത്രമാണ് റേച്ചല്‍ സിനിമയില്‍ തന്റേതെന്ന് നടി ഹണി റോസ്. സിനിമ പ്രമോഷന്റെ ഭാഗമായി ഖത്തറിലെത്തിയതായിരുന്നു ഹണി റോസ്.

city exchange

ദൈവത്തിന്റെ കയ്യൊപ്പുള്ള ചിത്രമായാണ് റേച്ചല്‍ തനിക്ക് ലഭിച്ചതെന്നാണ് തോന്നുന്നത്. ആനന്ദിനി ബാല സംവിധാനം നിര്‍വഹിച്ച ചിത്രം രാഹുല്‍ മണപ്പാട്ടിന്റെ ചെറുകഥയെ ആസ്പദമാക്കിയാണ് എബ്രിഡ് ഷൈനും കൂടി ചേര്‍ന്നാണ് തിരക്കഥ തയ്യാറാക്കിയത്. കാലഘട്ടത്തിന്റെ കഥ പറയുന്ന ചിത്രത്തില്‍ താനിതുവരെ ചെയ്തിട്ടില്ലാത്ത പല കാര്യങ്ങളും ചെയ്തിട്ടുണ്ടെന്നും ഹണി റോസ് പറഞ്ഞു.

ഇറച്ചി വെട്ടുകാരിയായി അഭിനയിക്കാന്‍ ഒരാഴ്ചത്തോളം ഇറച്ചിവെട്ടി പരിശീലനം നേടി. അതോടൊപ്പം നാടന്‍ തോക്ക് കൈകാര്യം ചെയ്യാനും വേട്ടക്കാരിയാകാനുമൊക്കെയുള്ള അവസരവും ലഭിച്ചു. തോക്ക് കൈകാര്യം ചെയ്യുന്നതൊക്കെ വലിയ ടാസ്‌കായിരുന്നുവെന്നും അവര്‍ പറഞ്ഞു.

പഴയ കാല ജീപ്പിലെ യാത്ര, നാടന്‍ തല്ല് തുടങ്ങി നിരവധി പുതിയ കാര്യങ്ങള്‍ ചെയ്യാനുള്ള അവസരങ്ങളും റേച്ചല്‍ സിനിമയിലൂടെ സാധിച്ചതായി ഹണി റോസ് പറഞ്ഞു.

- Advertisement -
Ad image

ബാബുരാജ്, ചന്തു സലീം കുമാര്‍, റോഷന്‍ ബഷീര്‍, രാധിക തുടങ്ങി നിരവധി പേര്‍ സിനിമയില്‍ വേഷമിട്ടിട്ടുണ്ട്. കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നതിന്റെ ഉത്തരവാദിത്വം വലുതാണെന്നും ഹണി റോസ് പറഞ്ഞു.

സ്‌കൈ മീഡിയയും 974ഉം ചേര്‍ന്നാണ് പരിപാടി സംഘടിപ്പിച്ചത്.

Share This Article
Leave a Comment
error: Content is protected !!