ഐ സി സി ഇന്ത്യന്‍ കാര്‍ണിവല്‍ മെയ് 15, 16 തിയ്യതികളില്‍

Web Desk
1 Min Read

ദോഹ: ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍ സംഘടിപ്പിക്കുന്ന ഇന്ത്യന്‍ കാര്‍ണിവല്‍ മെയ് 15, 16 തിയ്യതികളില്‍ അരങ്ങേറുമെന്ന് ഐ സി സി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഐഡിയില്‍ ഇന്ത്യന്‍ സ്‌കൂളില്‍ വൈകിട്ട് നാലു മുതല്‍ 10 വരെയാണ് കാര്‍ണിവല്‍ സമയം. അനൂപ് ശങ്കറും സംഘവും അവതരിപ്പിക്കുന്ന സംഗീത സായാഹ്നമാണ് ഇന്ത്യന്‍ കാര്‍ണിവലില്‍ ഏറ്റവും ശ്രദ്ധേയം.

city exchange

ഇരുപതിനായിരത്തിലധികം സന്ദര്‍ശകരെ പ്രതീക്ഷിക്കുന്ന കാര്‍ണിവലില്‍ ഇന്‍ഡോ- ഖത്തര്‍ സൗഹൃദം ശക്തമാക്കുകയും ഇന്ത്യന്‍ സാംസ്‌ക്കാരിക വൈവിധ്യങ്ങള്‍ പ്രകടമാക്കുകയും ചെയ്യും.

ഐ സി സി അംഗത്വമുള്ള സംഘടനകള്‍, ഇന്ത്യന്‍ സ്‌കൂളുകള്‍, സ്ഥാപനങ്ങള്‍ തുടങ്ങിയവയുടെ ലൈവ് ഓര്‍ക്കസ്ട്ര, ചെണ്ട മേളം, സംഘംനൃത്തം തുടങ്ങി നിറപ്പകിട്ടാര്‍ന്ന സാംസ്‌ക്കാരിക പരിപാടികള്‍, കേരളത്തിന്റെ തിരുവാതിര, ഗുജറാത്തിന്റെ ഗര്‍ബ നൃത്തം, വിവിധ ഇന്ത്യന്‍ സംസ്ഥാനങ്ങളുടെ പവലിയനുകള്‍, ഇന്ത്യയുടെ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ സാമൂഹ്യ സേവന പദ്ധതികളെ കുറിച്ചുള്ള പവലിയന്‍, ഹാന്റിക്രാഫ്റ്റ്, പരമ്പരാഗത വസ്ത്രങ്ങള്‍, ആഭരണങ്ങള്‍, ഫുഡ് കോര്‍ഡ് തുടങ്ങിയവയും ഇന്ത്യന്‍ കാര്‍ണിവലിലുണ്ടാകും.

പരിപാടിയോടനുബന്ധിച്ച് പുതിയ ലോഗോയും ഐ സി സി മൊബൈല്‍ ആപ്പും ഐ സി സി പ്രിവിലേജ് കാര്‍ഡും പുറത്തിറക്കും.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!