ബന്ദികളെ വിട്ടയക്കാന്‍ ഹമാസ് തയ്യാര്‍; ഗാസ ചര്‍ച്ചകള്‍ പുരോഗമിക്കുന്നതായി ഖത്തര്‍ പ്രധാനമന്ത്രി

Web Desk
0 Min Read

ദോഹ: നിരവധി ഫലസ്തീന്‍ തടവുകാരെ വിട്ടയക്കുന്നതിന് പകരമായി എല്ലാ ഇസ്രായേലി ബന്ദികളെയും വിട്ടയക്കാന്‍ ഹമാസ് തയ്യാറാണെന്ന് പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍റഹ്മാന്‍ ബിന്‍ ജാസിം അല്‍താനി പറഞ്ഞു.

city exchange

ഗാസയിലെ സ്ഥിതിഗതികളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ അവസാനിച്ചിട്ടില്ലെന്ന് തുര്‍ക്കിയേ ഹകാന്‍ ഫിദാനുമായി ഞായറാഴ്ച നടത്തിയ സംയുക്ത പത്രസമ്മേളനത്തില്‍ അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ ആഴ്ചകളില്‍ ഒരു പരിഹാരത്തിലെത്താനും കക്ഷികളെ വീണ്ടും കരാറിലേക്ക് കൊണ്ടുവരാനും യുദ്ധം അവസാനിപ്പിക്കാന്‍ പ്രവര്‍ത്തിക്കാനും ഖത്തറും ഈജിപ്തും തമ്മില്‍ സംയുക്ത ശ്രമങ്ങളും വര്‍ക്കിംഗ് ഗ്രൂപ്പുകളും നടന്നിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

Share This Article
Leave a Comment
error: Content is protected !!