കേരളത്തിലെ എം പിമാര്‍ക്ക് ഡല്‍ഹിയില്‍ പൊലീസ് മര്‍ദ്ദനം

Web Desk
1 Min Read

ന്യൂഡല്‍ഹി: ലോകസഭ ചേരുന്നതിന് മുന്നോടിയായി സില്‍വര്‍ലൈന്‍- കെ റെയില്‍ പദ്ധതിക്കെതിരെ പ്രതിഷേധിച്ച കേരളത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് എം പിമാര്‍ക്ക് ഡല്‍ഹി പൊലീസിന്റെ മര്‍ദ്ദനം.

city exchange

വിജയ് ചൗക്കില്‍ നടന്ന പ്രതിഷേധത്തിന്റെ ഭാഗമായി എം പിമാര്‍ മാധ്യമങ്ങളെ കാണുന്നതിനിടെയായിരുന്നു പൊലീസ് തടഞ്ഞ മര്‍ദ്ദിച്ചത്.

ബെന്നി ബെഹനാന്‍, ടി എന്‍ പ്രതാപന്‍, ഹൈബി ഈഡന്‍, രമ്യ ഹരിദാസ്, കെ മുരളീധരന്‍ എന്നിവരടക്കമുള്ള എം പിമാരെയാണ് പൊലീസ് മര്‍ദ്ദിച്ചത്. ഇതിന്റെ ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്. ഹൈബി ഈഡന്റെ മുഖത്ത് പൊലീസ് അടിക്കുന്നതും ടി എന്‍ പ്രതാപനെ പിടിച്ച് തള്ളുന്നതും ദൃശ്യങ്ങളില്‍ കാണാം. പുരുഷ പൊലീസുകാര്‍ തന്നെ മര്‍ദ്ദിച്ചെന്ന് രമ്യ ഹരിദാസ് എം പി ആരോപിച്ചു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!