നിരവധി അമേരിക്കന്‍ നയതന്ത്രജ്ഞരെ റഷ്യ പുറത്താക്കി

Web Desk
1 Min Read

വാഷിംഗ്ടണ്‍: അസ്വീകാര്യ വ്യക്തികളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി റഷ്യ നിരവധി അമേരിക്കന്‍ നയതന്ത്രജ്ഞരെ പുറത്താക്കി. യു എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

city exchange

മോസ്‌കോയിലെ യു എസ് എംബസിയില്‍ നിന്ന് റഷ്യ നിരവധി അമേരിക്കന്‍ നയതന്ത്രജ്ഞരെ പുറത്താക്കുകയും അവരെ ‘പേഴ്സണ നോണ്‍ ഗ്രാറ്റ’ (അസ്വീകാര്യ വ്യക്തികള്‍) എന്ന് പ്രഖ്യാപിക്കുകയും ചെയ്തതായി സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് വക്താവ് പറഞ്ഞു. ഐക്യരാഷ്ട്രസഭയിലെ റഷ്യന്‍ ജീവനക്കാരെ യു എസ് പുറത്താക്കിയതിന് ദിവസങ്ങള്‍ക്ക് ശേഷമാണ് റഷ്യയുടെ പ്രതികാര നടപടി.

ഈ മാസമാദ്യം യു എന്നിലേക്കുള്ള റഷ്യയുടെ ദൗത്യത്തില്‍ നിന്ന് 12 നയതന്ത്രജ്ഞരെ ചാരപ്രവര്‍ത്തനം ആരോപിച്ച് യു എസ് പുറത്താക്കിയിരുന്നു. ഈ നീക്കത്തെ ”ശത്രുപരമായ നടപടി” എന്നാണ് റഷ്യ വിശേഷിപ്പിച്ചത്. യു എന്‍ ആസ്ഥാനത്തിന്റെ ആതിഥേയ രാജ്യം എന്ന നിലയില്‍ യു എസ് പ്രതിബദ്ധതകളുടെ കടുത്ത ലംഘനമാണ് നടത്തിയതെന്നും റഷ്യ ആരോപിച്ചിരുന്നു.

- Advertisement -
Ad image

അതിനിടയില്‍ റഷ്യന്‍ ആക്രമണത്തെ ശക്തമായി പ്രതിരോധിക്കുന്ന യുക്രെയ്‌ന് ബ്രിട്ടന്‍ ആയിരക്കണക്കിന് മിസൈലുകള്‍ കൂടി നല്‍കി.

യുക്രെയ്‌നിലേക്കുള്ള സൈനിക സഹായ വിതരണം വര്‍ധിപ്പിക്കാന്‍ പാശ്ചാത്യ സഖ്യകക്ഷികളോട് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ ആവശ്യപ്പെട്ടതിനു പിന്നാലെയാണ് ബ്രിട്ടന്‍ യുക്രെയ്ന്‍ സര്‍ക്കാരിന് ആയിരക്കണക്കിന് മിസൈലുകള്‍ കൂടി അയയ്ക്കുന്നത്.

Share This Article
Leave a Comment
error: Content is protected !!