ചലച്ചിത്ര പുരസ്‌ക്കാരം; ജോജുവും ബിജു മേനോനും നടന്മാര്‍; രേവതി നടി

Web Desk
1 Min Read

തിരുവനന്തപുരം: കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. രേവതിയാണ് മികച്ച നടി. ഭൂതകാലം എന്ന ചിത്രത്തിലെ അഭിനയത്തിനാണ് പുരസ്‌കാരം. രണ്ട് പേരാണ് ഇത്തവണ മികച്ച നടന്റെ പുരസ്‌കാരം പങ്കിട്ടത്. ആര്‍ക്കറിയാം എന്ന സിനിമയിലെ അഭിനയത്തിന് ബിജു മേനോനും നായാട്ട്, തുറമുഖം, മധുരം, ഫ്രീഡം ഫൈറ്റ് എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് ജോജു ജോര്‍ജും മികച്ച നടനായി. ദിലീഷ് പോത്തനാണ് മികച്ച സംവിധായകന്‍, ചിത്രം ജോജി.

city exchange

വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത ഹൃദയമാണ് ജനപ്രിയ ചിത്രം, മികച്ച ഡബ്ബിങ് ആര്‍ടിസ്റ്റ് ബേബി എസ് (ദൃശ്യം 2, റാണി), മികച്ച കുട്ടികളുടെ ചിത്രം കാടകം. മികച്ച ശബ്ദമിശ്രണം ജസ്റ്റിന്‍ (മിന്നല്‍ മുരളി).

മികച്ച പിന്നണിഗായിക സിതാര കൃഷ്ണകുമാര്‍ (കാണേക്കാണേ), മികച്ച പിന്നണി ഗായകന്‍ പ്രദീപ് കുമാര്‍ (മിന്നല്‍ മുരളി), മികച്ച സംഗീത സംവിധായകന്‍ ഹിഷാം അബ്ദുല്‍ വഹാബ് (ഹൃദയം), മികച്ച തിരക്കഥ: ശ്യാം പുഷ്‌കരന്‍ (ജോജി), മികച്ച ബാലതാരം ആദിത്യന്‍ (നിറയെ തത്തകളുള്ള മരം), മികച്ച സ്വഭാവ നടി- ഉണ്ണിമായ പ്രസാദ് (ജോജി) സ്വഭാവ നടന്‍- സുമേഷ് മൂര്‍ (കള).

- Advertisement -
Ad image

പ്രത്യേക ജൂറി പരാമര്‍ശം ചലച്ചിത്രഗ്രന്ഥം ആര്‍ ഗോപാലകൃഷ്ണന്റെ നഷ്ടസ്വപ്‌നങ്ങളും പ്രത്യേക രണ്ടാമത്തെ ജൂറി പരാമര്‍ശം ഷീബ എം കുര്യന്റെ ഫോക്കസ് സിനിമ പാഠങ്ങളുമാണ്. പട്ടണം റഷീദിനാണ് ചമയത്തിനുള്ള പുരസ്‌ക്കാരം.

രണ്ട് പ്രാഥമിക ജൂറികള്‍ ചിത്രം കണ്ടതിന് ശേഷം 45 മികച്ച ചിത്രങ്ങളാണ് ഇത്തവണ അന്തിമ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നത്.

Share This Article
Leave a Comment
error: Content is protected !!