റോയല്‍ കോളജ് അലുംനി പൂര്‍വ വിദ്യാര്‍ഥി കുടുംബ സംഗമം നടത്തി

Web Desk
1 Min Read

ദോഹ: റോയല്‍ കോളേജ് ഓഫ് എഞ്ചിനീയറിംഗ് ആന്റ് ടെക്‌നോളജി ഖത്തര്‍ അലുംനി ചാപ്റ്റര്‍ പത്താം വാര്‍ഷികവും പൂര്‍വ വിദ്യാര്‍ഥി കുടുംബ സംഗമവും സംഘടിപ്പിച്ചു. ശഹാനിയയിലെ അല്‍ ഗാല റിസോര്‍ട്ടില്‍ നടന്ന സംഗമത്തില്‍ വിവിധ ബാച്ചുകളിലെ പൂര്‍വ വിദ്യാര്‍ഥികള്‍ ഓര്‍മകളും വിശേഷങ്ങളും പങ്കുവെച്ചു.

city exchange

കുട്ടികള്‍ക്കും പൂര്‍വ വിദ്യാര്‍ഥികള്‍ക്കുമായി നിരവധി കായിക മത്സരങ്ങള്‍ സംഘടിപ്പിച്ചു. ദോഹയിലെ അലിഫ് മുട്ടിപ്പാട്ട് ടീമിന്റെ പ്രകടനവും ഏറെ ശ്രദ്ധേയമായി.

സംഗമത്തിന് പ്രസിഡന്റ് നസീം അസ്ഹര്‍, ജനറല്‍ സെക്രട്ടറി ഷെഹീര്‍ അഹമ്മദ്, വൈസ് പ്രസിഡണ്ട് സുഭാഷ്, ട്രഷറര്‍ ആബിദ്, എക്‌സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങളായ ശ്രുതി സുദര്‍ശന്‍, ആദില, മേജോ ജോര്‍ജ്, ഷെരീഫ്, അദീബ്, സദഖത്തുള്ള ഹാലിദ്, ഫഹീം, അനൂപ്, മുസ്ഫര്‍, അനില്‍, ഇര്‍ഫാന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Share This Article
Leave a Comment
error: Content is protected !!