കെഫാഖ് ആറാം വാര്‍ഷികം ആഘോഷിച്ചു

Web Desk
1 Min Read

ദോഹ: ഖത്തര്‍ കൊട്ടാരക്കര പ്രവാസി അസോസിയേഷന്‍ കെഫാഖിന്റെ ആറാമത് വാര്‍ഷികം ‘കിരണം 2025’ ദോഹ ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍ അശോക ഹാളില്‍ നടത്തി.

city exchange

ഇന്ത്യന്‍ എംബസി സെക്കന്റ് സെക്രട്ടറി ബിന്ദു എന്‍ നായര്‍ കെഫാഖിന്റെ ആറാമത് വാര്‍ഷികം ഉദ്ഘാടനം ചെയ്തു.

കെഫാഖ് പ്രസിഡന്റ് ബിജു കെ ഫിലിപ്പ് അധ്യക്ഷത വഹിച്ചു. ഐ സി സി പ്രസിഡന്റ് എ പി മണികണ്ഠന്‍, ഐ സി സി ജനറല്‍ സെക്രട്ടറി എബ്രഹാം കെ ജോസഫ്, ഐ സി സി മാനേജിങ് കമ്മിറ്റി അംഗം രവീന്ദ്ര പ്രസാദ് സുബ്രമണ്യം എന്നിവരെ കെഫാഖ് ആദരിച്ചു.

കെഫാഖ് ജനറല്‍ സെക്രട്ടറി ബിനേഷ് ബാബു, ട്രഷറര്‍ അനില്‍ കുമാര്‍, വൈസ് പ്രസിഡന്റ് ബിജു പി ജോണ്‍, ജോയിന്റ് സെക്രട്ടറി സിബി മാത്യു, വനിതാ ഫോറം കണ്‍വീനര്‍ ആന്‍സി രാജീവ്, പ്രോഗ്രാം ജനറല്‍ കണ്‍വീനേഴ്‌സ് ഷാജി കരിക്കം, ടിന്‍സി ജോബി, മാനേജിങ് കമ്മിറ്റി അംഗങ്ങളായ ജോബിന്‍ പണിക്കര്‍, ദിപു സത്യരാജ്, ജോജിന്‍ ജേക്കബ്, ആശിഷ് മാത്യു, അനീഷ് തോമസ്, ബെന്നി പ്ലാപ്പള്ളി, ജലു അമ്പാടിയില്‍, ശരത് കുമാര്‍, റിഞ്ചു അലക്‌സ്, ജേക്കബ് ബാബു, സബ് കമ്മിറ്റി അംഗങ്ങള്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

- Advertisement -
Ad image

ഈദിനോടനുബന്ധിച്ച് കെഫാഖിന്റെ നേതൃത്വത്തില്‍ നടന്ന ക്രിക്കറ്റ് ലീഗ് മത്സര വിജയികള്‍ക്കുള്ള സമ്മാനദാനം നടത്തി.

ഖത്തറിലെ പ്രശസ്തമായ ബാന്‍ഡ് ‘ചുരിക’യുടെ നൃത്തനൃത്ത്യങ്ങളും സംഗീതനിശയും കിരണം 2025 ആഘോഷങ്ങള്‍ക്ക് പ്രൗഢിയും വര്‍ണ്ണവുമേകി.

TAGGED:
Share This Article
Leave a Comment
error: Content is protected !!