Connect with us

Community

ഐ സി ഡബ്ല്യു എഫ്‌ ദിനാഘോഷം സംഘടിപ്പിച്ചു

Published

on


അല്‍ഖോര്‍: ഇന്ത്യന്‍ എംബസിയും ഐ സി ബി എഫും ചേര്‍ന്ന് ഐ സി ഡബ്ല്യു എഫ്‌ ദിനാഘോഷം സംഘടിപ്പിച്ചു. അല്‍ഖോര്‍ ടെകോ സ്റ്റീലിലെ ഇന്ത്യന്‍ ജീവനക്കാരുമായി ചേര്‍ന്നാണ് ആഘോഷം സംഘടിപ്പിച്ചത്.

ഇന്ത്യന്‍ അംബാസഡര്‍ ഡോ. ദീപക് മിത്തല്‍ മുഖ്യാതിഥിയായിരുന്നു. ഫസ്റ്റ് സെക്രട്ടറി സേവ്യര്‍ ധന്‍രാജ്, സെക്കന്റ് സെക്രട്ടറി ഡോ. സോന സോമന്‍, ഐ സി ബി എഫ് പ്രസിഡന്റ് സിയാദ് ഉസ്മാന്‍, വൈസ് പ്രസിഡന്റ് വിനോദ് നായര്‍, അംഗങ്ങളായ ദിനേഷ് ഗൗഡ, ഇര്‍ഫാന്‍ അന്‍സാരി, മനിന്ദര്‍ പന്നു, സമീര്‍ വാനി തുടങ്ങിയവര്‍ പങ്കെടുത്തു. ടെക് സ്റ്റീല്‍ കണ്‍ട്രി മാനേജര്‍ ജയരാജ് കെ ആര്‍ പ്രസംഗിച്ചു. ഐ സി ബി എഫിന്റെ നിരവധി പദ്ധതികളെ കുറിച്ച് വിശദീകരിച്ചു.


error: Content is protected !!