
ദോഹ: ഖുര്‍ആന്‍ പഠനം എളുപ്പവും ജനകീയവും ആഴത്തിലുള്ളതുമാക്കുക എന്ന ലക്ഷ്യത്തോടെ നവീനമായ ഉള്ളടക്കത്തോടും ലളിതമായ ഘടനയോടും കൂടിയ പുതിയ പ്ലാറ്റ്ഫോം നൂന് ഖുര്‍ആന്‍ ലേണിംഗിന് തുമാമ സോണില്‍ തുടക്കമായി.

സി ഐ സി ഖത്തര്‍ പ്രസിഡന്റ് ആര് എസ് അബ്ദുല്‍ ജലീല്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ഖുര്‍ആന്‍ മുന്നോട്ടു വെക്കുന്ന ആശയം ഇഹപര വിജയം സുനിശ്ചിതമാക്കാന്‍ പ്രാപ്തിയുള്ളതാണെന്ന് അദ്ദേഹം പറഞ്ഞു.


പണ്ഡിതനും വാഗ്മിയും എഴുത്തുകാരനുമായ ഫസ്ലുര്‍റഹ്മാന്‍ കൊടുവള്ളി, ‘ഖുര്‍ആന്‍ ചേര്‍ത്തു പിടിക്കാം’ എന്ന തലക്കെട്ടില്‍ മുഖ്യപ്രഭാഷണം നടത്തി. ഖുര്‍ആനിന്റെ അഹ്ലുകാരാകാന്‍ അദ്ദേഹം ആഹ്വാനം ചെയ്തു.
സി ഐ സി തുമാമ സോണ്‍ വൈസ് പ്രസിഡന്റ് നബീല്‍ പുത്തൂര്‍ അധ്യക്ഷത വഹിച്ചു. കഴിഞ്ഞ റമദാനില്‍ സോണ്‍ നടത്തിയ സൂറ അല്‍ മുംതഹിന ഖുര്‍ആന്‍ പ്രശ്നോത്തരിയില്‍ മികച്ച വിജയം നേടിയവര്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു.
നഈം അഹ്മദ് ഖുര്‍ആന്‍ പാരായണം നടത്തി. സി ഐ സി ഖത്തര്‍ വൈസ് പ്രസിഡണ്ട് കെ ടി മുബാറക് സമാപന പ്രഭാഷണം നിര്‍വഹിച്ചു. സോണ്‍ സെക്രട്ടറി ഹാരിസ് പ്രോഗ്രാം നിയന്ത്രിച്ചു. ഹാഷിം, അസ്ലം, മഅ്റൂഫ്, സലീം, നജീം എന്നിവര്‍ നേതൃത്വം നല്കി.

