
ദോഹ: ഇന്ത്യന്‍ കമ്മ്യൂണിറ്റി ബെനെവൊലന്റ് ഫോറം (ഐ സി ബി എഫ്) ആഗോള തൊഴിലാളി ദിനാഘോഷ പരിപാടിയുടെ ഭാഗമായി ‘റംഗ് തരംഗ് 2026’ എന്ന പേരില്‍ സാംസ്‌കാരിക കലാ സന്ധ്യ സംഘടിപ്പിച്ചു. ഐ സി സി അശോക ഹാളില്‍ നടന്ന ‘റംഗ് തരംഗ് 2026’ ദോഹയിലെ വിവിധ ലേബര്‍ ക്യാമ്പുകളില്‍ നിന്നുള്ള നിരവധി തൊഴിലാളികള്‍ സന്നിഹിതരായിരുന്നു.

സാധാരണ തൊഴിലാളികള്‍ക്കായുള്ള വര്‍ണ്ണാഭമായ വിവിധ കലാ സാംസ്‌ക്കാരിക പരിപാടികളായിരുന്നു മുഖ്യ ആകര്‍ഷണം. ഐ സി ബി എഫില്‍ അഫിലിയേറ്റഡ് സംഘടനകളുടെ രാജ്യത്തിന്റെ വൈവിധ്യം വിളിച്ചോതുന്ന വിവിധ സംസ്ഥാനങ്ങളുടെ തനത് കലാ പ്രകടനങ്ങള്‍ ശ്രദ്ധേയമായി.


പ്രസിഡണ്ട് ഷാനവാസ് ബാവ അധ്യക്ഷത വഹിച്ചു. ഇന്ത്യന്‍ അംബാസഡര്‍ വിപുല്‍ ഉദ്ഘാടനം ചെയ്തു. ഖത്തറിലെ തൊഴിലാളി സമൂഹത്തിന്റെ സമര്‍പ്പണത്തെ അദ്ദേഹം അഭിനന്ദിച്ചു.
ഐ സി ബി എഫ് കോ ഓര്‍ഡിനേറ്റിങ് ഓഫിസര്‍ ഈഷ് സിംഗാള്‍, ഖത്തര്‍ തൊഴില്‍ മന്ത്രാലയത്തിലെ ഖാലിദ് അബ്ദുല്‍ റഹ്മാന്‍ ഫഖ്റു, മേജര്‍ നായിഫ് അല്‍ മുതൈരി, അബ്ദുല്‍ റഹ് മാന്‍ അബ്ദുല്‍ ഹമീദ്, അന്താരാഷ്ട്ര തൊഴിലാളി സംഘടനയില്‍ നിന്ന് ഫ്രാന്‍സിസ്‌കോ ഡി ഒവിഡിയോ, ഹമദ് ജനറല്‍ ആശുപത്രിയിലെ ഡോ. ഹനാന്‍ ഫുവാദ് അല്‍ ഹിദായ തുടങ്ങി നിരവധി പ്രമുഖരുടെ സാന്നിധ്യം ചടങ്ങിനെ പ്രൗഢമാക്കി.

പുതുതായി ഖത്തറിലേക്ക് വരുന്ന ഇന്ത്യക്കാര്‍ക്ക് വേണ്ടിയുള്ള ഗൈഡ് ബുക്ക് ചടങ്ങില്‍ അംബാസഡര്‍ പ്രകാശനം ചെയ്തു. ഹിന്ദി, ഇംഗ്ലീഷ്, മലയാളം, തമിഴ്, തെലുങ്ക്, കന്നഡ തുടങ്ങിയ ഭാഷകളിലുള്ള ഈ കൈപ്പുസ്തകം ഖത്തറിലെ പ്രാഥമിക നിയമങ്ങളും ആവശ്യം അറിഞ്ഞിരിക്കേണ്ടതും അരുതാത്തതുമായ കാര്യങ്ങളും പ്രതിപാദിക്കുന്നു.
ഇന്ത്യന്‍ കമ്മ്യൂണിറ്റി നേതാക്കളായ ഐ സി സി പ്രസിഡന്റ് എ പി മണികണ്ഠന്‍, ഐ എസ് സി പ്രസിഡന്റ് ഇ പി അബ്ദുല്‍ റഹ്മാന്‍, ഐ ബി പി സി പ്രസിഡന്റ് താഹാ മുഹമ്മദ്, ബാബുരാജന്‍ പി എം, ഡേവിസ് ഇ കെ, സിയാദ് ഉസ്മാന്‍ തുടങ്ങിയവരും സന്നിഹിതരായിരുന്നു. ജനറല്‍ സെക്രട്ടറി ദീപക് ഷെട്ടി സ്വാഗതവും എം സി അംഗം നീലാംബരി എസ് നന്ദിയും പറഞ്ഞു.
അഡൈ്വസറി കൗണ്‍സില്‍ അംഗം ആര്‍ ജെ നാസിയ, പരിപാടികള്‍ നിയന്ത്രിച്ചു. വൈസ് പ്രസിഡന്റ് റഷീദ് അഹമ്മദ്, സെക്രട്ടറി ജാഫര്‍ തയ്യില്‍, എം സി അംഗങ്ങളായ ഖാജാ നിസാമുദീന്‍, ശങ്കര്‍ ഗൗഡ, മിനി സിബി, അമര്‍ വീര്‍ സിംഗ്, മാണി ഭാരതി എന്നിവര്‍ നേതൃത്വം നല്‍കി.

