ഓസാംസ് യു എ ഇ ഉത്തരേന്ത്യയില്‍ ഗ്രാമങ്ങള്‍ ഏറ്റെടുക്കും

Web Desk
1 Min Read

ദുബൈ: മത ഭൗതിക വിദ്യാ സമന്വയ കലാലയമായ മടവൂര്‍ സി എം സെന്റര്‍ പൂര്‍വ്വ വിദ്യാര്‍ഥി സംഘടനയായ ഓള്‍ഡ് സ്റ്റുഡന്റസ് അസോസിയേഷന്‍ മടവൂര്‍ ശരീഫ് (ഒസാംസ്)ന് യു എ ഇ നാഷനല്‍ തലത്തില്‍ പുതിയ കമ്മറ്റിക്ക് രൂപം നല്‍കി. കഴിഞ്ഞ ദിവസം ദുബൈ സഅദിയ്യ ഓഡിറ്റോറിയത്തില്‍ നടന്ന വാര്‍ഷിക സംഗമത്തില്‍ 2022-23 വര്‍ഷത്തേക്കുള്ള പുതിയ കമ്മിറ്റിയെ തെരഞ്ഞെടുത്തു.

city exchange

ഫാസില്‍ ഖുതുബി കോളിക്കല്‍ (പ്രസിഡന്റ്), ബിന്‍യാമീന്‍, ബഷീര്‍ സഖാഫി എം എം പറമ്പ്, നിയാദ് ഖുതുബി, അബ്ദുറഹ്മാന്‍ സഅദി (വൈസ് പ്രസി), ഫഹദ് സഖാഫി ചെട്ടിപ്പടി (ജന സെക്ര), ജലീല്‍ മടവൂര്‍ (ഫിനാ സെക്ര), ഷാഫി നിലമ്പൂര്‍, റാഫി നൊച്ചാട്, സാജിദ് കാന്തപുരം, കലാം വയനാട് (ജോ സെക്ര).

മുപ്പത് അംഗ എക്സിക്യൂട്ടീവുകളെയും തെരഞ്ഞെടുത്തു. സി എം സെന്ററിന്റെ ബഹുമുഖ പദ്ധതികള്‍ക്ക് എല്ലാവിധ പിന്തുണയും നല്‍കാനും പുതുതായി വടക്കേ ഇന്ത്യയിലെ യു പിയില്‍ ബറേലി ജില്ലയിലെ വിവിധ ഗ്രാമങ്ങളിലെ പാവപ്പെട്ടവരുടെയും വിദ്യാര്‍ഥികളെയും ഉന്നമനം ലക്ഷ്യം വെച്ച് നടത്തി കൊണ്ടിരിക്കുന്ന ദഅവാ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായം ചെയ്യാനും ഗ്രാമങ്ങള്‍ ഏറ്റെടുക്കാനും യോഗം തീരുമാനിച്ചു.

- Advertisement -
Ad image

ഫഹദ് സഖാഫി അധ്യക്ഷത വഹിച്ചു. സി എം സെന്റര്‍ ജനറല്‍ സിക്രട്ടറി ടി കെ അബ്ദുറഹ്മാന്‍ ബാഖവി സംഗമം ഉദ്ഘാടനം നിര്‍വഹിച്ചു. സിദ്ധീഖ് മുസ്ലിയാര്‍, ബഷീര്‍ സഖാഫി, ഷമീര്‍ സഖാഫി, സാജിദ് കാന്തപുരം, സ്വാലിഹ് കൈതപ്പൊയില്‍, ഫാസില്‍ ഖുതുബി, അബ്ദുല്‍ കലാം എന്നിവര്‍ പ്രസംഗിച്ചു.

Share This Article
Leave a Comment
error: Content is protected !!