ഖത്തറില്‍ ധനകാര്യ സ്ഥാപനങ്ങളുടെ ഈദ് അവധി പ്രഖ്യാപിച്ചു

Web Desk
0 Min Read

ദോഹ: രാജ്യത്തെ ബാങ്കുകള്‍, എക്സ്ചേഞ്ച് സ്‌റ്റോറുകള്‍, ഇന്‍ഷുറന്‍സ് കമ്പനികള്‍, ഫിനാന്‍സ്, ഇന്‍വെസ്റ്റ്മെന്റ്, ഫിനാന്‍ഷ്യല്‍ അഡൈ്വസറികള്‍ എന്നിവയുള്‍പ്പെടെ രാജ്യത്തെ എല്ലാ ധനകാര്യ സ്ഥാപനങ്ങള്‍ക്കും മെയ് ഒന്ന് ഞായറാഴ്ച മുതല്‍ മെയ് അഞ്ച് വ്യാഴം വരെ ഈദുല്‍ ഫിത്വര്‍ അവധിയായിരിക്കുമെന്ന് ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് അറിയിച്ചു.

city exchange

എല്ലാ ധനകാര്യ സ്ഥാപനങ്ങളും ബാങ്കുകളും മെയ് എട്ട് ഞായറാഴ്ച പൊതുജനങ്ങള്‍ക്കായി അവരുടെ ബിസിനസ് പുനരാരംഭിക്കുമെന്നും ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് അറിയിച്ചു.

Share This Article
Leave a Comment
error: Content is protected !!