എമിറേറ്റ്സ് വിമാനം ഇടിച്ച് മുംബൈയില്‍ 40 അരയന്നങ്ങള്‍ ചത്തു

Web Desk
1 Min Read

മുംബൈ: ദുബൈയില്‍ നിന്നും മുംബൈയിലേക്ക് പറന്ന എമിറേറ്റ്‌സ് വിമാനം ഇടിച്ച് 40 അരയന്നങ്ങള്‍ ചത്തു. തിങ്കളാഴ്ച രാത്രിയാണ് സംഭവം.

city exchange

മുംബൈയിലെ ഘട്കോപ്പര്‍ പന്ത്നഗറിലെ ലക്ഷ്മി നഗര്‍ പ്രദേശത്തിനു മുകളിലൂടെ പറന്ന എമിറേറ്റ്സ് വിമാനമാണ് അരയന്നങ്ങളെ ഇടിച്ചത്.

പക്ഷികളെ ഇടിച്ചെങ്കിലും വിമാനം സുരക്ഷിതമായി ലാന്റ് ചെയ്തതായി അധികൃതര്‍ അറിയിച്ചു. പൂര്‍ണ്ണ പരിശോധന നിര്‍വഹിക്കേണ്ടതിനാല്‍ വിമാനത്തിന്റെ ദുബായിലേക്കുള്ള മടക്കയാത്ര മുടങ്ങി. വിമാനം ചൊവ്വാഴ്ച രാത്രി മടങ്ങുമെന്ന് എമിറേറ്റ്സ് അറിയിച്ചു. തുടര്‍ യാത്ര മുടങ്ങിയതോടെ മുംബൈ വിമാനത്താവളത്തില്‍ കുടുങ്ങിയവര്‍ക്ക് നടപടിക്രമങ്ങള്‍ അനുസരിച്ച് താമസ സൗകര്യം ഒരുക്കിയതായി എയര്‍ലൈന്‍ അറിയിച്ചു.

സംഭവത്തില്‍ മഹാരാഷ്ട്ര വനംവകുപ്പ് അന്വേഷണം ആരംഭിച്ചു. അരയന്നങ്ങളെ ചത്ത നിലയില്‍ കണ്ടെത്തിയ സ്ഥലത്ത് നിന്ന് ഉദ്യോഗസ്ഥര്‍ സാമ്പിളുകള്‍ ശേഖരിച്ചു.

- Advertisement -
Ad image

വനംവകുപ്പ് സംഘം എമിറേറ്റ്‌സ് വിമാനം പറത്തിയ പൈലറ്റിന്റെ മൊഴി രേഖപ്പെടുത്തും. വിമാനത്താവളത്തിന് ചുറ്റും ഇത്തരമൊരു അപകടം കേട്ടുകേള്‍വി പോലുമില്ലാത്തതാണെന്ന് അഡീഷണല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ എസ് വി രാമറാവു പറഞ്ഞു.

വിമാനത്തില്‍ ഇടിക്കുമ്പോള്‍ അരയന്നങ്ങള്‍ തങ്ങളുടെ സങ്കേതത്തിലേക്ക് പറക്കുകയായിരുന്നു എന്നാണ് കരുതുന്നത്. നിര്‍മ്മാണമോ മലിനീകരണമോ കാരണം അരയന്നങ്ങള്‍ പറക്കുന്ന പാത മാറ്റിയിരിക്കാമെന്നാണ് കരുതുന്നത്.

Share This Article
Leave a Comment
error: Content is protected !!