

പയ്യന്നൂര്‍: ഐ എസ് ഡി ഇന്റര്‍നാഷണല്‍ സീനിയര്‍ സെക്കണ്ടറി സ്‌കൂളില്‍ ആന്റി നാര്‍ക്കോട്ടിക് ക്ലബ്ബ് ഉദ്ഘാടനവും ലഹരി വിരുദ്ധ ബോധവല്‍ക്കരണ സമ്മേളനവും നടത്തി. രാജ്യത്ത് വ്യാപിച്ചു കൊണ്ടിരിക്കുന്ന മയക്കുമരുന്ന് ദുരുപയോഗം തടയുന്നതിന് വേണ്ടി സംഘടിപ്പിച്ച പരിപാടി പയ്യന്നൂര്‍ എക്‌സൈസ് റേഞ്ച് ഓഫീസ് പ്രിവന്റീവ് ഓഫീസര്‍ എം രാജീവന്‍ മുഖ്യാതിഥിയായി ഉദ്ഘാടനം നിര്‍വ്വഹിച്ചു.

ഐ എസ് ഡി സ്‌കൂള്‍ ചെയര്‍മാന്‍ കെ എം അഷ്‌റഫ്, പ്രിന്‍സിപാല്‍ ടി പി സുരേഷ് പൊതുവാള്‍, സി ഇ ഒ കെ പി മുഹമ്മദ് സഅദ്, ട്രഷറര്‍ കക്കുളത്ത് അബ്ദുല്‍ ഖാദര്‍, വൈസ് പ്രിന്‍സിപ്പല്‍ കെ പി ദിവ്യ, പി ടി എ പ്രസിഡണ്ട് എസ് കെ മുഹമ്മദ്, സെക്ഷന്‍ കോഓര്‍ഡിനേറ്റര്‍ എം വി സീന എന്നിവരും അധ്യാപകരും ഔദ്യോഗിക സെഷനില്‍ പങ്കെടുത്തു.

പത്താം ക്ലാസിലെ നദ സഫിയ യാസര്‍, മെഹ്റ ഫാത്തിമ എന്നിവര്‍ ചടങ്ങ് നിയന്ത്രിച്ചു. ആറു മുതല്‍ 10 വരെ ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്കായിരുന്നു ബോധവത്കരണ സെഷന്‍.

