NEWS
നാടിന്റെ സൗഹൃദാന്തരീക്ഷം തകര്‍ക്കരുത്: കെ എ ടി എഫ്

കോഴിക്കോട്: ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തില്‍ സൗഹാര്‍ദ്ദത്തോടും സ്നേഹത്തോടും വര്‍ത്തിക്കുന്ന സമൂഹത്തില്‍ അനൈക്യവും സ്പര്‍ദ്ദയും ഉണ്ടാക്കുന്ന തരത്തിലുള്ള പ്രസ്താവനകളില്‍ നിന്ന് ഉയര്‍ന്ന സ്ഥാനങ്ങളില്‍ ഇരിക്കുന്നവര്‍ പിന്തിരിയണമെന്ന് കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷന് ആവശ്യപ്പെട്ടു.


വിവിധ മതങ്ങളില്‍ വിശ്വസിക്കുന്നവരും അല്ലാത്തവരുമായ ജനവിഭാഗങ്ങള്‍ ഒരു കുടുംബം പോലെ അധിവസിക്കുന്ന സ്ഥലങ്ങളില്‍ വിദ്വേഷത്തിന്റെ വിത്ത് പാകാന്‍ ആര് ശ്രമിച്ചാലും അത് കേരളീയ സമൂഹം മുഖവിലക്കെടുക്കുകയില്ല. എതെങ്കിലും തരത്തിലുള്ള അവകാശ നിഷേധങ്ങളോ മാറ്റിനിര്‍ത്തലോ നമ്മുടെ നാട്ടില്‍ കേട്ടുകേള്‍വി പോലുമില്ല.

മത സൗര്ഹാര്ദ്ദത്തിന് എന്നും പേjgകേട്ട ജില്ലയാണ് മലപ്പുറം. അവിടെ ഏതെങ്കിലും വിദ്യാലയങ്ങളില്‍ നോമ്പുകാലത്ത് വിദ്യാര്Lികള്‍ക്ക് ഉച്ചഭക്ഷണം നല്‍കാതെ ഇരുന്നിട്ടില്ല. ധാരാളം വിദ്യാലയങ്ങളില്‍ ഉച്ച ഭക്ഷണത്തിന്റെ ചുമതല നിര്‍വ്വഹിക്കുന്നത് കെ എ ടി എഫ് പ്രവര്‍ത്തകരാണ്. എന്നാല്‍ നാളിതുവരെ കുട്ടികള്‍ക്ക് അവരുടെ ഭക്ഷണം തടഞ്ഞുവെക്കുന്ന തീരുമാനം ഒരു വിദ്യാലയത്തിലും ഉണ്ടായിട്ടില്ല. ഇത്തരം പ്രസ്താവനകള്‍ ഇറക്കുന്നവര്‍ വസ്തുത മാനസ്സിലാക്കണമെന്ന് കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷന് ആവശ്യപ്പെട്ടു.


സര്‍ക്കാര്‍ ജീവനക്കാരുടെയും അധ്യാപകരുടെയും പെന്‍ഷന്‍കാരുടെയും ശമ്പള പരിഷ്കരണത്തിനായി
12-ാം ശമ്പള പരിഷ്കരണ കമ്മീഷനെ ഉടന്‍ നിയമിക്കണമെന്നും കൗണ്‍സില്‍ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
സാധാരണയായി അഞ്ചുവര്‍ഷത്തിലൊരിക്കല്‍ ശമ്പള പരിഷ്കരണം നടപ്പാക്കാറുണ്ട്. ഈ സര്‍ക്കാരിന്റെ കാലാവധി അവസാനിക്കാന്‍ ഒരു വര്‍ഷം മാത്രം ശേഷിക്കെ ശമ്പള പരിഷ്കരണ കമ്മീഷനെ നിയമിക്കാത്തതും ജീവനക്കാര്‍ക്ക് അര്‍ഹതപ്പെട്ട ക്ഷാമബത്ത അനുവദിക്കാത്തതും ഏറെ പ്രതിഷേധാര്‍ഹമാണെന്ന് കൗണ്‍സില്‍ അഭിപ്രായപ്പെട്ടു.
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന് ഇത്രയും കാലമായിട്ടും ശമ്പള പരിഷ്കരണ കമ്മീഷനെ നിയമിക്കാത്തത് ജീവനക്കാര്‍ക്കിടയിലും പെന്ഷന്ക്കാര്ക്കിടയിലും വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.
സാമ്പത്തിക പ്രതിസന്ധിയാണ് കമ്മീഷന് നിയമനം വൈകുന്നതിന് കാരണമായി പലരും പറയുന്നതെന്നും മുന്‍പ് സാമ്പത്തിക ബുദ്ധിമുട്ടുകള്‍ ഉണ്ടായിരുന്നപ്പോഴും കൃത്യസമയത്ത് ശമ്പള പരിഷ്കരണ കമ്മീഷനെ നിയമിക്കുകയും ആനുകൂല്യങ്ങള്‍ നല്‍കുകയും ചെയ്തിട്ടുണ്ടെന്ന കാര്യം സര്‍ക്കാര്‍ വിസ്മരിക്കരുതെന്ന് യോഗം ചൂണ്ടിക്കാട്ടി.
വിലക്കയറ്റം രൂക്ഷമായ ഈ കാലഘട്ടത്തില്‍ ശമ്പളത്തിലും പെന്‍ഷനിലും വര്‍ധനവ് ഉണ്ടാകേണ്ടത് അത്യാവശ്യമാണ്.
ശമ്പള പരിഷ്കരണം വൈകുന്നത് ജീവനക്കാരുടെയും പെന്‍ഷന്‍ക്കാരുടെയും സാമ്പത്തിക ഭദ്രതയെ പ്രതികൂലമായി ബാധിക്കുമെന്നും ജീവനക്കാരുടെ മനോവീര്യത്തെയും കാര്യക്ഷമതയെയും തകര്‍ക്കുമെന്നും കെ എ ടി എഫ് സംസ്ഥാന പ്രസിഡന്റ് ടി പി അബ്ദുല്‍ ഹഖ് പറഞ്ഞു. സംസ്ഥാന കൗണ്‍സില്‍ മീറ്റ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
അടിയന്തരമായി ശമ്പള പരിഷ്കരണ കമ്മീഷനെ നിയമിക്കണമെന്നും കാലതാമസം കൂടാതെ ക്ഷാമ ബത്തയും മറ്റു ആനുകൂല്യങ്ങളും ഉടന്‍ വിതരണം ചെയ്യണമെന്നും അദ്ദേഹം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഈ വിഷയത്തില്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെട്ടില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ട് പോകുമെന്നും യോഗം മുന്നറിയിപ്പ് നല്കി.
സീനിയര്‍ വൈസ് പ്രസിഡന്റ് എം ടി സൈനുല്‍ ആബിദീന്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എം എ ലത്തീഫ്, മാഹിന്‍ ബാഖവി, എ പി ബഷീര്‍, സി എച്ച് ഫാറൂഖ്, ഉമ്മര്‍ ചെറുപ്പ, നൗഷാദ് കോപ്പിലാന്‍, എം പി അബ്ദുസ്സലാം, മന്‍സൂര്‍ മാടമ്പാട്ട്, നൂറുല്‍ അമീന് കെ എന്നിവര്‍ പ്രസംഗിച്ചു.


