

ആലുവ: കേരള അറബിക് ടീച്ചേഴ്‌സ് ഫെഡറേഷന്‍ (കെ എ ടി എഫ്) എറണാകുളം ജില്ലാ കമ്മിറ്റി മാര്‍ച്ച് 20 മുതല്‍ ഏപ്രില്‍ 10 വരെ ‘ലഹരി വിമുക്ത സമൂഹം- നന്മ നിറഞ്ഞ കേരളം’ എന്ന പ്രമേയത്തില്‍ നടത്തിയ ലഹരി വിരുദ്ധ ക്യാമ്പയിന്റെ സമാപന സമ്മേളനം ആലുവയില്‍ വിപുലമായ പങ്കാളിത്തത്തോടെയും ശ്രദ്ധേയമായ സന്ദേശങ്ങളോടെയും സമാപിച്ചു.

ലഹരി സാമൂഹിക വിപത്താണ്. ഇത് നമ്മുടെ യുവത്വത്തെയും ഭാവിയെയും കാര്‍ന്നു തിന്നുകൊണ്ടിരിക്കുന്നു. ലഹരിയുടെ കെണിയില്‍ അകപ്പെടുന്ന ഓരോ കുട്ടിയും ഒരു കുടുംബത്തിന്റെയും സമൂഹത്തിന്റെയും പ്രതീക്ഷയാണ് ഇല്ലാതാക്കുന്നത്. അതിനാല്‍ ജാഗ്രതയോടെ നാം ഇടപെടണമെന്ന് അന്‍വര്‍ സാദത്ത് എം എല്‍ എ പറഞ്ഞു. കെ എ ടി എഫ് എറണാകുളം ജില്ലാ കമ്മിറ്റി ആലുവയില്‍ സംഘടിപ്പിച്ച ലഹരി വിരുദ്ധ കാമ്പയിന്‍ സമാപന സമ്മേളനം ഉദ്ഘാനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.


കെ എ ടി എഫ് ജില്ലാ പ്രസിഡന്റ് എം എം നാസര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി മുര്‍ഷിദ് എളയൂര്‍ ക്യാമ്പയിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും ഫലപ്രാപ്തിയെക്കുറിച്ചും വിശദീകരിച്ചു. സ്‌കൂളുകള്‍ കേന്ദ്രീകരിച്ചും പൊതു ഇടങ്ങളിലും ലഹരി വിരുദ്ധ ബോധവല്‍ക്കരണ ക്ലാസുകള്‍, സ്‌കൂള്‍ സന്ദര്‍ശനം, ലഘുലേഖ വിതരണം, പോസ്റ്റര്‍ പ്രചാരണം, പ്രമുഖ വ്യക്തിത്വങ്ങളുടെ വീഡിയോ സന്ദേശങ്ങള്‍
തുടങ്ങിയ വിവിധ പരിപാടികള്‍ ക്യാമ്പയിന്റെ ഭാഗമായി സംഘടിപ്പിച്ചിരുന്നു.

പി എസ് എം അഷ്‌റഫ്, എം കെ അബ്ദുല്‍ ലത്തീഫ്, കെ എ ടി എഫ് സംസ്ഥാന ട്രഷറര്‍ മാഹിന്‍ ബാഖവി, സി എസ് സിദ്ദീഖ്, വി പി അബൂബക്കര്‍, വി കെ ഷമീര്‍, ഖദീജ ബീവി, പി എ അബ്ദുസ്സലാം, എസ് സക്കീര്‍ ഹുസൈന്‍, മുഹമ്മദ് സാലിം മേക്കാലടി, എം എം അബുഹാരിസ്, പി ഹഫ്‌സത്ത്, റജീന പട്ടിമറ്റം, ഷിഹാബ് പെരുമ്പാവൂര്‍, റൈഹാനത്ത് ടീച്ചര്‍, ഫസീല അബ്ബാസ്, താഹ എ എം തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു.

