ബാബുക്കയുടെ ഓര്‍മകളിലേക്ക് വീണ്ടും കൈ പിടിച്ചു കൊണ്ട് ‘ഹാ .. ബാബുരാജ്’

Web Desk
1 Min Read

കോഴിക്കോട്: ഇന്നും കാലത്തിന് ഓര്‍മകളിലേക്ക് തള്ളിവിടാന്‍ കഴിയാത്ത മലയാള സംഗീത ലോകത്തെ ബാബുരാജിന്റെ ഓര്‍മകളെ ഉണര്‍ത്തുന്ന സംഗീതാര്‍ച്ചനയായി ‘ഹാ ബാബുരാജ്’ ഗാനം.

city exchange

ചലച്ചിത്ര ഗാനത്തില്‍ മായാത്ത സാന്നിധ്യമായ ബാബുരാജിന്റെ സംഗീത ജീവിതത്തിലേക്കുള്ള ഒരെത്തി നോട്ടമാണ് ആറ് മിനിറ്റ് നീണ്ട ഹാ ബാബുരാജ് ദൃശ്യ-സംഗീത ആല്‍ബം. ഡ്രീംസ് പ്രൊഡക്ഷനാണ് അദ്ദേഹത്തിന്റെ ഓര്‍മകള്‍ക്ക് ആദരമായി ‘ഹാ ബാബുരാജ്’ വീഡിയോ ഇറക്കിയത്.

‘ഹാ .. ബാബുരാജ്’ ഈണ വിസ്മയത്തിന്‍ മഹാരാജ്, ഒരു വട്ടം കൂടി വരികില്ലേ’ എന്ന് തുടങ്ങുന്നതാണ് ഗാനം. കല്ലായി പുഴയും കടപ്പുറത്തെ നഷ്ടപ്രതാപമായ പഴയ കടല്‍പ്പാലത്തിന്റെ ദ്രവിച്ച തൂണുകളിലൂടെ കോഴിക്കോടിന്റെ ഇന്നലെകളിലേക്ക് ബാബുരാജ് എന്ന സംഗീതജ്ഞനിലൂടെ കാഴ്ചക്കാര്‍ കാലടികള്‍ വെക്കുകയാണ് ഈ സംഗീതശില്പം.

- Advertisement -
Ad image

ജമാല്‍ കൊച്ചങ്ങാടിയുടേതാണ് ഗാനത്തിന്റെ വരികള്‍. ഡോ. മെഹറൂഫ് രാജ് ദൃശ്യാവിഷ്‌കാരത്തിന്റെ പ്രകാശനം നിര്‍വഹിച്ചു. ബാബുരാജിന്റെ പുത്രി സാബിറ ഇബ്രാഹിം ഏറ്റുവാങ്ങി.

നടന്‍ മധുപാലാണ് ഈ ദൃശ്യ വിരുന്നില്‍ പ്രധാന വേഷം കെട്ടിയിരിക്കുന്നത്. ഈണം നല്‍കി ആലപിച്ചത് ഡോ. മുഹമ്മദ് ഷക്കീലാണ്. കെ ജി ജയന്‍ ഛായാഗ്രഹണവും സംവിധാനവും നിര്‍വഹിച്ചു. ദുബൈയിലുള്ള പ്രവാസിയായ രാജു പൊടിയന്‍ ആണ് നിര്‍മാതാവ്.

പ്രകാശന ചടങ്ങില്‍ അഡ്വ. അബ്ദുല്‍ അസീസ് അധ്യക്ഷത വഹിച്ചു. വില്‍സന്‍ സാമുവല്‍, രമേശ് പുല്ലാട്ട് എന്നിവര്‍ സംസാരിച്ചു. അബൂബക്കര്‍ കക്കോടി സ്വാഗതവും ബീരാന്‍ കല്‍പ്പുറത്ത് നന്ദിയും പറഞ്ഞു. തുടര്‍ന്ന് മുസ്തഫ മാത്തോട്ടത്തിന്റെ മെഹ്ഫില്‍ അരങ്ങേറി. നസീര്‍ അഹമ്മദ് തബല വായിച്ചു.

Share This Article
Leave a Comment
error: Content is protected !!