ഇംഗ്ലണ്ടിന്റെ ഗോള്‍ മഴയില്‍ കുടയില്ലാതെ ഇറാന്‍

Web Desk
1 Min Read

ദോഹ: കുടയെടുക്കാന്‍ മറന്നു പോയ കുട്ടി മഴയത്തായതുപോലെയായിരുന്നു ഖലീഫ ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ ഇറാന്‍. ആദ്യ പകുതിയില്‍ മൂന്നും രണ്ടാം പകുതിയില്‍ മൂന്നും വീതം ആറുഗോളുകള്‍ ഇംഗ്ലണ്ട് സ്വന്തമാക്കിയപ്പോള്‍ രണ്ടാം പകുതിയില്‍ രണ്ട് ഗോളുകള്‍ നേടി ഇറാന്‍ താത്ക്കാലിക ആശ്വാസം നേടി. കളിയുടെ അവസാന മിനുട്ടില്‍ കിട്ടിയ പെനാല്‍ട്ടി മുതലെടുക്കാനായത് ഇറാന് നല്‍കിയ ആശ്വാസം ചെറുതായിരുന്നില്ല.

city exchange

ഇംഗ്ലണ്ടിനു വേണ്ടി യുവതാരം ബുകായോ സാക 43, 62 മിനുട്ടുകളില്‍ രണ്ടു ഗോളുകള്‍ നേടി. 35-ാം മിനുട്ടില്‍ ജൂഡ് ബെല്ലിങ്ഹാം, 45+1 മിനുട്ടില്‍ റഹിം സ്‌റ്റെര്‍ലിങ്, 71-ാം മിനുട്ടില്‍ മാര്‍ക്കസ് റാഷ്‌ഫോര്‍ഡ്, 90-ാം മിനുട്ടില്‍ ജാക്ക് ഗ്രീലിഷ് എന്നിവരായിരുന്നു ഇംഗ്ലണ്ടിനായി വല കുലുക്കിയത്.

ഇറാനു വേണ്ടി സൂപ്പര്‍ താരം മെഹ്ദി ടറേമിയാണ് രണ്ട് ഗോളുകളും സ്വന്തമാക്കിയത്. 65-ാം മിനുട്ടിലും 90 + 13 മിനുട്ടിലെ പെനാല്‍ട്ടിയുമായിരുന്നു മെഹ്ദി ടറേമിയുടെ സമ്പാദ്യം. ഇറാനുവേണ്ടി 64 മത്സരങ്ങളില്‍ ബൂട്ടണിഞ്ഞ മെഹ്ദിയുടെ 42-ാം ഗോളാണിത്.

- Advertisement -
Ad image

2018ലെ റഷ്യന്‍ ലോകകപ്പില്‍ പാനമയ്‌ക്കെതിരെ ആറു ഗോളുകള്‍ നേടിയ ചരിത്രം ഇംഗ്ലണ്ടിനുണ്ട്. അന്ന് പാനമ ഒരു ഗോള്‍ മാത്രമാണ് മടക്കിയത്. അക്കാര്യത്തില്‍ ഇത്തവണ ഇറാന് ആശ്വസിക്കാം. രണ്ടെണ്ണം തിരിച്ചു കൊടുത്തിട്ടുണ്ട്.

Share This Article
Leave a Comment
error: Content is protected !!