മര്‍സ ഹൈപ്പര്‍ മാര്‍ക്കറ്റ് ഇന്റര്‍ ഡിസ്ട്രിക്ട് പെനാല്‍റ്റി ഷൂട്ട് ഔട്ടില്‍ തൃശൂര്‍ ജില്ല ജേതാക്കള്‍

Web Desk
1 Min Read

ദോഹ: ഖത്തര്‍ ലോകകപ്പിന് ഐക്യദാര്‍ഢ്യവുമായി മര്‍സ ഹൈപ്പര്‍ മാര്‍ക്കറ്റ് സംഘടിപ്പിച്ച ഇന്റര്‍ ഡിസ്ട്രിക്ട് പെനാല്‍റ്റി ഷൂട്ട് ഔട്ട് മത്സരത്തില്‍ തൃശൂര്‍ ജില്ല ജേതാക്കളായി. മലപ്പുറം ജില്ലയാണ് റണ്ണര്‍ അപ്പ്. അബുഹമൂര്‍ ഇറാനി സ്‌കൂളില്‍ നടന്ന പെനാല്‍റ്റി ഷൂട്ട് ഔട്ട് മത്സരം മര്‍സ ഗ്രൂപ്പ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ മുഹമ്മദ് ജിഫിന്‍ കിക്ക് ഓഫ് ചെയ്ത് ഉദ്ഘാടനം ചെയ്തു. മത്സരത്തില്‍ വിവിധ ജില്ലകളെ പ്രതിനിധീകരിച്ചു 14 ടീമുകള്‍ പങ്കെടുത്തു.

city exchange

വിജയികള്‍ക്ക് മര്‍സ ഹൈപ്പര്‍മാര്‍ക്കറ്റ് ജനറല്‍ മാനേജര്‍ ഷാഫി ബിന്‍ ഹംസ ട്രോഫി സമ്മാനിച്ചു. മര്‍സ ഗ്രൂപ്പ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ മുഹമ്മദ് ജിഫിന്‍, മാനേജര്‍ ഷംസീര്‍ ഖാന്‍, ചീഫ് അക്കൗണ്ടന്റ് സഹീര്‍ സി പി, മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ അഹമ്മദ് പാതിരിപ്പറ്റ, വിഷന്‍ മീഡിയ പ്രതിനിധികളായ അബ്ദുല്‍ ഫത്താഹ് നിലമ്പൂര്‍, നസീമ വലിയകത്ത് എന്നിവര്‍ പങ്കെടുത്തു.

Share This Article
Leave a Comment
error: Content is protected !!