

ദോഹ: ഖത്തര്‍ ന്യൂസ് ഏജന്‍സിയുടെ പ്രവര്‍ത്തനം 47 വര്‍ഷം പൂര്‍ത്തിയാക്കി. അമീറിന്റെയും സര്‍ക്കാരിന്റെയും പിന്തുണയും മാധ്യമ സ്വാതന്ത്ര്യത്തെ പ്രോത്സാഹിപ്പിക്കുന്ന അന്തരീക്ഷവുമാണ് ഖത്തര്‍ ന്യൂസ് ഏജന്‍സിയുടെ വിജയത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത്.

അറബിക്കിനും ഇംഗ്ലീഷിനും പ്രത്യേക എഡിറ്റോറിയല്‍ വിഭാഗമാണ് ക്യു എന്‍ എയില്‍ പ്രവര്‍ത്തിക്കുന്നത്. രാജ്യത്ത് നടക്കുന്ന പ്രധാന സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാനുള്ള ഉത്തരവാദിത്വവും ക്യു എന്‍ എ നിര്‍വഹിക്കുന്നു.

പുതുതായി ഫ്രഞ്ച് എഡിറ്റോറിയല്‍ വിഭാഗം ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട പഠനം നടക്കുന്നുണ്ട്. റിപ്പോര്‍ട്ടുകള്‍ക്കു പുറമേ രാജ്യത്തെ മന്ത്രിമാരുമായും ഉദ്യോഗസ്ഥരുമായും ഖത്തറിലെത്തുന്ന അതിഥികളുമായും പ്രത്യേക അഭിമുഖങ്ങള്‍ നടത്തുന്ന ഖത്തര്‍ ന്യൂസ് ഏജന്‍സി വിദേശ അംബാസഡര്‍മാര്‍, വിദേശത്തുള്ള ഖത്തര്‍ അംബാസഡര്‍മാര്‍ എന്നിവരുമായും നിരന്തരം ബന്ധം പുലര്‍ത്തുന്നുണ്ട്.

