ശേഷം മൈക്കില്‍ ഫാത്തിമയിലെ അനിരുദ്ധ് ആലപിച്ച ‘ടട്ട ടട്ടര’ ഗാനത്തിന്റെ ലിറിക് വീഡിയോ റിലീസായി

Web Desk
1 Min Read

കൊച്ചി: കല്യാണി പ്രിയദര്‍ശന്‍ ഫുട്‌ബോള്‍ അനൗണ്‍സര്‍ ഫാത്തിമയായെത്തുന്ന ശേഷം മൈക്കില്‍ ഫാത്തിമയിലെ ആദ്യ ഗാനത്തിന്റെ ലിറിക് വീഡിയോ റിലീസായി. തന്റെ കരിയറിലെ ആദ്യ മലയാള ഗാനം ‘ടട്ട ടട്ടര’ മുഴുവനായി ആലപിച്ചിരിക്കുന്നത് ഇന്ത്യന്‍ സംഗീത ലോകത്തെ തരംഗമായ അനിരുദ്ധ് രവിചന്ദര്‍ ആണ്. ഹിഷാം അബ്ദുല്‍ വഹാബ് സംഗീത സംവിധാനം ഒരുക്കിയ ഗാനത്തിന്റെ രചന സുഹൈല്‍ കോയ ആണ്.

city exchange

കല്യാണി പ്രിയദര്‍ശന്‍ അവതരിപ്പിക്കുന്ന ഫാത്തിമയുടെ അനൗണ്‍സ്മെന്റോടു കൂടെയാണ് പാട്ട് തുടങ്ങുന്നത്. മനു സി കുമാര്‍ സംവിധാനം നിര്‍വഹിച്ചിരിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത് സന്താന കൃഷ്ണന്‍ രവിചന്ദ്രന്‍ ആണ്.

കല്യാണി പ്രിയദര്‍ശനോടൊപ്പം സുധീഷ്, ഫെമിന, സാബുമോന്‍, ഷഹീന്‍ സിദ്ധിഖ്, ഷാജു ശ്രീധര്‍, മാല പാര്‍വതി, അനീഷ് ജി മേനോന്‍, സരസ ബാലുശ്ശേരി, പ്രിയാ ശ്രീജിത്ത്, ബാലതാരങ്ങളായ തെന്നല്‍, വാസുദേവ് തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ദി റൂട്ട് , പാഷന്‍ സ്റ്റുഡിയോസ് എന്നിവയുടെ ബാനറില്‍ ജഗദീഷ് പളനിസ്വാമിയും സുധന്‍ സുന്ദരവും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.

ചിത്രത്തിന്റെ എഡിറ്റര്‍- കിരണ്‍ ദാസ്, പി ആര്‍ ഓ -പ്രതീഷ് ശേഖര്‍.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!