

ദുബൈ: ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ ഫിലിം അക്കാദമി (ഐ ഐ എഫ് എ) 23-ാമത് പതിപ്പ് യു എ ഇയില്‍ സംഘടിപ്പിച്ചു. അബൂദബി ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് കള്‍ച്ചര്‍ ആന്‍ഡ് ടൂറിസം, മിറല്‍ എന്നിവയുടെ സഹകരണത്തോടെ ഇത്തിഹാദ് അരീനയിലാണ് പരിപാടി നടക്കുന്നത്.

ഇന്ത്യയില്‍ നിന്നുള്ള സിനിമാ രംഗത്തെ പ്രമുഖര്‍ അബൂദബിയില്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്. ഫറാ ഖാന്‍ കുന്ദറും രാജ്കുമാര്‍ റാവുവും ആതിഥേയത്വം വഹിച്ച് പരിപാടിയില്‍ ജനപ്രിയ ഗായകരായ ബാദ്ഷാ, സുനിധി ചൗഹാന്‍, ന്യൂക്ലിയ, സുഖ്ബീര്‍ സിംഗ് എന്നിവരുടെ പരിപാടിയും നടന്നു. ഫാഷന്‍ വ്യവസായത്തില്‍ 25 വര്‍ഷം ആഘോഷിക്കുന്ന പ്രമുഖ സെലിബ്രിറ്റി ഡിസൈനറായ മനീഷ് മല്‍ഹോത്രയുടെ എക്‌സ്‌ക്ലൂസീവ് പ്രദര്‍ശനമാണ് ഐ ഐ എഫ് എയിലെ ഈ വര്‍ഷത്തെ ഏറ്റവും വലിയ വിശേഷം.

അഭിഷേക് ബച്ചനും വിക്കി കൗശലും ആതിഥേയത്വം വഹിക്കുന്ന പരിപാടി നടക്കാനിരിക്കയാണ്. ബോളിവുഡ് താരങ്ങളായ സല്‍മാന്‍ ഖാന്‍, ജാക്വലിന്‍ ഫെര്‍ണാണ്ടസ്, വരുണ്‍ ധവാന്‍, കൃതി സനോന്‍, നോറ ഫത്തേഹി, രാകുല്‍ പ്രീത് സിംഗ് എന്നിവരും ആരാധകരെ ഇളക്കിമറിച്ച് അബൂദബിയിലുണ്ട്.

