ദോഹയില്‍ നിന്ന് പെഷാവാറിലെത്തിയ 30 പേര്‍ക്ക് കോവിഡ് പോസിറ്റീവ്

Web Desk
0 Min Read

കറാച്ചി: ദോഹയില്‍ നിന്നും പെഷാവാര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഞായറാഴ്ച സ്വകാര്യ എയര്‍ലൈനില്‍ എത്തിയവരില്‍ കുറഞ്ഞത് മുപ്പത് പേര്‍ക്കെങ്കിലും കോവിഡ് പോസിറ്റീവായി റിപ്പോര്‍ട്ട് ചെയ്തതായി പാകിസ്താന്‍ ഒബ്‌സര്‍വര്‍.

city exchange


മുഴുവന്‍ യാത്രക്കാര്‍ക്കും നടത്തിയ ദ്രുതപരിശോധനയിലാണ് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചത്. ഉടന്‍ ജില്ലാ അധികാരികളുടെ സഹായത്തോടെ മുഴുവന്‍ പേരേയും ക്വാറന്റൈന്‍ ചെയ്യാന്‍ ആശുപത്രിയിലേക്ക് മാറ്റിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു.


കഴിഞ്ഞ 24 മണിക്കൂറിനകം പാകിസ്താനില്‍ കോവിഡ് ബാധിച്ച് 42 പേര്‍ കൂടി മരിച്ചതോടെ ആകെ മരണസംഖ്യ 27566 ആയി. ഈ ആഴ്ചയുടെ തുടക്കത്തില്‍ പാകിസ്താന് രണ്ട് ചൈനീസ് വാക്‌സിനുകളുടെ പത്തുലക്ഷം ഡോസുകള്‍ കൂടി ലഭിച്ചു.

Share This Article
Leave a Comment
error: Content is protected !!