Business
ആഫ്രിക്കന്‍ വീക്ക് പ്രൊമോഷന് ഗ്രാന്‍ഡ് മാള്‍ ഹൈപ്പര്‍മാര്‍ക്കറ്റില്‍ തുടക്കം

ദോഹ: ഗ്രാന്‍ഡ് മാള്‍ ഹൈപ്പര്‍മാര്‍ക്കറ്റില്‍ ആഫ്രിക്കന്‍ വീക്ക് പ്രമോഷനുകള്‍ക്ക് തുടക്കമായി. വ്യത്യസ്ത ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നും ഇറക്കുമതി ചെയ്ത പഴങ്ങള്‍, പച്ചക്കറികള്‍, പല വ്യഞ്ജനങ്ങള്‍, ആരോഗ്യ സൗന്ദര്യവര്‍ധക വസ്തുക്കള്‍ തുടങ്ങി നിരവധി ഉത്പന്നങ്ങളാണ് പ്രൊമോഷനില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.


കൂടാതെ ഗ്രാന്‍ഡ് ഫ്രഷ് ഹോട്ട് ഫുഡ് ആന്‍ഡ് ബേക്കറി വിഭാഗത്തില്‍ ഉത്പാദിപ്പിക്കുന്ന വിവിധങ്ങളായ ഭക്ഷണ ഉത്പന്നങ്ങളും ഈ പ്രൊമോഷനില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ജനുവരി 18 വരെ ഗ്രാന്‍ഡ് മാള്‍ ഹൈപ്പര്‍ മാര്‍ക്കറ്റിന്റെ എല്ലാ ശാഖകളിലും പ്രമോഷന്‍ ലഭ്യമായിരുക്കും.

ഇത് കൂടാതെ എല്ലാ ഡിപ്പാര്‍ട്ട്‌മെന്റുകളിലും വൈവിധ്യങ്ങളായ ഓഫേഴ്‌സിനും ഡിസ്‌കൗണ്ടിനും പുറമെ 30 പേര്‍ക്ക് 150000 റിയലിന്റെ ക്യാഷ് പ്രൈസും (5000 റിയാല്‍ വീതം ഒരാള്‍ക്ക്) മൂന്നു പേര്‍ക്ക് ജെടൂര്‍ എക്‌സ്50 കാറുകളും ഉള്‍പ്പെടുന്ന ന്യൂ ഇയര്‍ മെഗാ പ്രമോഷനും ഗ്രാന്‍ഡ് മാള്‍ ഉപഭോക്താക്കള്‍ക്കായി ഒരുക്കിയിട്ടുണ്ട്. എല്ലാ ഉപഭോക്താക്കളും ഈ ആനുകൂല്യങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ഗ്രാന്‍ഡ് മാള്‍ െൈഹപ്പര്‍ മാര്‍ക്കറ്റ് റീജിയണല്‍ ഡയറക്ടറും ഐ സി സി ഉപദേശകസമിതി അംഗവുമായ അഷ്റഫ് ചിറക്കല്‍ അറിയിച്ചു.


