

ദോഹ: രക്ഷിതാക്കളുടെ സാമ്പത്തിക ബാധ്യത കുറയ്ക്കുന്നതിന്റെ ഭാഗമായി സ്‌കൂള്‍ ഗതാഗത ഫീസില്‍ 78 ശതമാനം ഇളവ് പ്രഖ്യാപിച്ച് വിദ്യാഭ്യാസ- ഉന്നത വിദ്യാഭ്യാസ മന്ത്രാലയം.

പബ്ലിക് സ്‌കൂളുകളില്‍ പഠിക്കുന്ന ജി സി സി പൗരന്മാരല്ലാത്ത ഖത്തറികളല്ലാത്ത വിദ്യാര്‍ഥികള്‍ക്ക് ഓരോ സെമസ്റ്റര്‍ ട്രാന്‍സ്പോര്‍ട്ടേഷന്‍ ഫീസ് 220 റിയാലായി നിശ്ചയിച്ചിട്ടുണ്ടെന്ന് വിദ്യാഭ്യാസ- ഉന്നത വിദ്യാഭ്യാസ മന്ത്രി ബുതൈന ബിന്‍ത് അലി അല്‍ ജബര്‍ അല്‍ നുഐമി പറഞ്ഞു.

നേരത്തെ ഒരു സെമസ്റ്ററിന് 1000 റിയാലായിരുന്ന ഗതാഗത ഫീസാണ് 78 ശതമാനം കുറച്ച് ഗതാഗത ഫീസ് 78% കുറച്ചത്. അതോടൊപ്പം എന്‍ഡോവ്മെന്റ്, ഇസ്‌ലാമിക് അഫയേഴ്സ് മന്ത്രാലയവുമായി അഫിലിയേറ്റ് ചെയ്ത ഇമാമുമാരുടെയും മുഅദ്ദിന്‍ മാരുടേയും കുട്ടികളെ പുസ്തകങ്ങളുടെ വിലയില്‍ നിന്നും ഗതാഗത ഫീസില്‍ നിന്നും ഒഴിവാക്കാനും മന്ത്രാലയം തീരുമാനിച്ചു.
എല്ലാവര്‍ക്കും ഗുണമേന്മയുള്ള വിദ്യാഭ്യാസം നല്‍കുകയെന്ന കാഴ്ചപ്പാടിന് അനുസൃതമായി വിദ്യാര്‍ഥികളെയും അവരുടെ കുടുംബങ്ങളെയും അവരുടെ വിദ്യാഭ്യാസ യാത്രയില്‍ തുടര്‍ന്നും പിന്തുണയ്ക്കാനുള്ള തീരുമാനമാണ് ഈ നടപടി പ്രതിഫലിപ്പിക്കുന്നതെന്ന് മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.
ഓരോ സെമസ്റ്ററിനും ഓരോ വിദ്യാര്‍ഥിക്കും 150 റിയാല്‍ എന്ന നിരക്കിലാണ് പാഠപുസ്തകങ്ങളുടെ വില. ഖത്തരി വനിതകളുടേയും ഭിന്നശേഷിയുള്ളവരുടെയും കുട്ടികളെ പുസ്തകങ്ങളുടെ വിലയും യാത്രാക്കൂലിയും നല്‍കുന്നതില്‍ നിന്ന് ഒഴിവാക്കി. തീരുമാനം 2023- 24 അധ്യയന വര്‍ഷത്തിന്റെ തുടക്കം മുതല്‍ നടപ്പാക്കും.

