യുദ്ധം ഒഴിവാക്കു, ശാന്തമായിരിക്കൂ.. ദളപതി ആരാധകര്‍ക്ക് ആവേശമായി ലിയോയുടെ പുതിയ പോസ്റ്റര്‍

Web Desk
1 Min Read

കൊച്ചി: ലിയോ അപ്‌ഡേറ്റുകള്‍ക്കു കാത്തിരുന്ന പ്രേക്ഷകരിലേക്ക് ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ റിലീസായി. ബ്രൂട്ടല്‍ പോസ്റ്ററുകള്‍ കൊണ്ട് നിറഞ്ഞ ആദ്യ അപ്‌ഡേറ്റുകളില്‍ നിന്ന് വ്യത്യസ്തമായി കാം ആന്‍ഡ് കൂള്‍ ലുക്കില്‍ ആണ് വിജയ് പ്രത്യക്ഷപ്പെടുന്നത്.

city exchange

ലിയോ അപ്‌ഡേറ്റുകള്‍ ഈ മാസം മുഴുവന്‍ ഉണ്ടാകുമെന്നു നേരത്തെ തന്നെ അണിയറ പ്രവര്‍ത്തകര്‍ വ്യകത്മാക്കിയിരുന്നു. അപ്‌ഡേറ്റുകള്‍ക്കു തുടക്കം കുറിച്ചാണ് തെലുഗ് പോസ്റ്റര്‍ ഒഫീഷ്യല്‍ ആയി റിലീസ് ചെയ്തത്. ശാന്തമായിരിക്കു യുദ്ധം ഒഴിവാക്കു എന്ന് പോസ്റ്ററില്‍ വ്യകതമാക്കുന്നുണ്ട്.

ശ്രീ ഗോകുലം ഗോപാലന്റെ ഗോകുലം മൂവീസ് റെക്കോര്‍ഡ് തുകയ്ക്കാണ് ചിത്രത്തിന്റെ കേരളത്തിലെ വിതരണാവകാശം സ്വന്തമാക്കിയത്. സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോ, ദി റൂട്ട് എന്നിവയുടെ ബാനറുകളില്‍ ലളിത് കുമാറും ജഗദീഷ് പളനിസാമിയും ചേര്‍ന്നാണ് ലിയോ നിര്‍മിക്കുന്നത്.

- Advertisement -
Ad image

ദളപതി വിജയോടൊപ്പം വമ്പന്‍ താര നിരയാണ് ലിയോയില്‍ ഉള്ളത്. തൃഷ, സഞ്ജയ് ദത്ത്, അര്‍ജുന്‍ സര്‍ജ, ഗൗതം മേനോന്‍, മിഷ്‌കിന്‍, മാത്യു തോമസ്, മന്‍സൂര്‍ അലി ഖാന്‍, പ്രിയ ആനന്ദ്, സാന്‍ഡി, ജനനി, അഭിരാമി വെങ്കിടാചലം, ബാബു ആന്റണി തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.

ചിത്രത്തിനായി അനിരുദ്ധ് സംഗീതം ഒരുക്കുന്നു. ഡി. ഒ. പി: മനോജ് പരമഹംസ, എഡിറ്റിങ്: ഫിലോമിന്‍ രാജ്. ഒക്ടോബര്‍ 19ന് തിയേറ്ററുകളിലേക്കെത്തുന്ന ചിത്രം കേരളത്തിലെ തീയേറ്ററുകളിലേക്കെത്തിക്കുന്നത് ഗോകുലം ഫിലിംസിന്റെ ഡിസ്ട്രിബൂഷന്‍ പാര്‍ട്‌നര്‍ ആയ ഡ്രീം ബിഗ് ഫിലിംസ് ആണ്. പി ആര്‍ ഒ: പ്രതീഷ് ശേഖര്‍.

TAGGED:
Share This Article
Leave a Comment
error: Content is protected !!