

കൊച്ചി: വമ്പന്‍ താരങ്ങളോ ബിഗ് ബജറ്റോ ഇല്ലാതെ മനവും കണ്ണും നിറക്കുന്ന പ്രകടനം കൊണ്ട് ഒരു കൊച്ചു പെണ്‍കുട്ടി തിയേറ്ററുകളില്‍ ഹൗസ്ഫുള്‍ ബോര്‍ഡുകള്‍ നിരത്തുന്ന മനോഹരകാഴ്ചയാണ് ഇപ്പോള്‍ മലയാളി പ്രേക്ഷകര്‍ കാണുന്നത്. ദുല്‍ഖര്‍ സല്‍മാന്‍ അവതരിപ്പിക്കുന്ന പ്യാലിയാണ് ഹൗസ്ഫുള്‍ ഷോകളുമായി രണ്ടാം വാരത്തിലും പ്രദര്‍ശനം തുടരുന്നത്. അഞ്ചു വയസുകാരിയായ കൊച്ചു പെണ്‍കുട്ടിയുടെയും അവളുടെ എല്ലാമെല്ലാമായ സഹോദരന്റെയും കഥ പറയുന്ന ചിത്രമായ ജൂലൈ എട്ടിനാണ് തിയറ്ററുകളില്‍ പ്രദര്‍ശനത്തിന് എത്തിയത്. മികച്ച അഭിപ്രായങ്ങളുമായി പ്രദര്‍ശനം തുടരുന്ന പ്യാലിയെ പ്രേക്ഷകര്‍ നെഞ്ചോട് ചേര്‍ത്താണ് സ്വീകരിച്ചത്.

ആര്‍ട്ടിനും ബാലതാരത്തിനുമുള്ള ഇത്തവണത്തെ സംസ്ഥാന അവാര്‍ഡ് കരസ്ഥമാക്കിയ ചിത്രമാണ് പ്യാലി. പ്യാലി എന്ന അഞ്ചുവയസ്സുകാരിയുടെയും അവളുടെ ലോകം തന്നെയായ സഹോദരന്‍ സിയയുടെയും കഥയാണ് ചിത്രം പറയുന്നത്. ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള വേഫെറര്‍ ഫിലിംസും അകാലത്തില്‍ വിട പറഞ്ഞകന്ന അതുല്യനടന്‍ എന്‍. എഫ്. വര്‍ഗീസിന്റെ സ്മരണാര്‍ഥമുള്ള എന്‍. എഫ്. വര്‍ഗീസ് പിക്‌ചേഴ്സും ചേര്‍ന്നാണ് പ്യാലി നിര്‍മ്മിച്ചിരിക്കുന്നത്. സഹോദരബന്ധത്തിന്റെ ആഴവും വ്യാപ്തിയും ഏറെ മനോഹരമായി അവതരിപ്പിക്കുന്ന ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത് ബബിതയും റിനും ചേര്‍ന്നാണ്.
