നാസിറുല്‍ ഇസ്‌ലാം ജമാഅത്ത് ഖത്തര്‍ ഭാരവാഹികളെ തെരഞ്ഞെടുത്തു

Web Desk
1 Min Read

ദോഹ: വില്യാപ്പള്ളി നാസിറുല്‍ ഇസ്‌ലാം ജമാഅത്ത് മലാറക്കല്‍ ഖത്തര്‍ ശാഖാ കമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.

city exchange

അബ്ദുല്‍ സത്താര്‍ തുണ്ടിയില്‍ (പ്രസി), ഫൈസല്‍ അരോമ (ജന സെക്ര), നിസാര്‍ ആയടത്തില്‍ (ട്രഷ) എന്നിവരാണ് പ്രധാന ഭാരവാഹികള്‍. അസീസ് കരണ്ടോത്ത്, അസീസ് കാര്യാട്ട്, കെ വി സകരിയ, കുറൂളി ശംസുദ്ധീന്‍, അസീസ് ചാപ്പോക്കില്‍, ഷുഹൈബ് കുറ്റിയില്‍, ഷമീം മുംതസ, റയീസ് നടുക്കണ്ടി, ഫായിസ് പറമ്പത്ത്, ഷാനവാസ് സബാഹ് എന്നിവരാണ് സഹ ഭാരവാഹികള്‍.

ഏഷ്യന്‍ സ്റ്റാര്‍ റസ്റ്റോറന്റ് ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന ജനറല്‍ ബോഡി യോഗം മഹല്ല് പ്രസിഡന്റ് തയ്യില്‍ കുഞ്ഞബ്ദുള്ള ഹാജി ഉദ്ഘാടനം ചെയ്തു. നാസര്‍ നീലിമ അധ്യക്ഷത വഹിച്ചു.

സന്ദര്‍ശനത്തിന് ഖത്തറില്‍ എത്തിയ സാമൂഹ്യ രംഗത്തെ പ്രശസ്തനായ കുന്നോത്ത്് കുഞ്ഞബ്ദുള്ള തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. വിദ്യാഭ്യാസ പ്രവര്‍ത്തനത്തിന് വിഷന്‍ കമ്മിറ്റിയും ജീവകാരുണ്യ സകാത്ത് ഫണ്ട് പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് മറ്റൊരു കമ്മിറ്റിയേയും യോഗം പ്രഖ്യാപിച്ചു.

- Advertisement -
Ad image

സ്ഥാനമൊഴിഞ്ഞ പി വി എ നാസര്‍ ഉപദേശക സമിതി ചെയര്‍മാനും നീലിമ നാസര്‍ സെന്‍ട്രല്‍ കമ്മിറ്റി കോര്‍ഡിനേറ്ററുമാണ്. തയ്യില്‍ കുഞ്ഞബ്ദുള്ള, ആയനിയുള്ളതില്‍ കുഞ്ഞബ്ദുള്ള, നാസര്‍ നീലിമ, ഡോ. നൗഷാദ്, ഡോ. നസീര്‍, ഖാലിദ് കെ വി, ഷഹീന്‍ സബാഹ്, നവാസ് കുറ്റിയില്‍, പി വി എ നാസര്‍, ഫൈസല്‍ അരോമ എന്നിവര്‍ പ്രസംഗിച്ചു.

Share This Article
Leave a Comment
error: Content is protected !!