
മനാമ: പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് യാത്ര തിരിക്കുന്ന യുണൈറ്റഡ് പാരന്റ് പാനലിന്റെ സ്ഥാപക നേതാക്കളിലൊരാളും ഇന്ത്യന്‍ സ്‌കൂള്‍ മുന്‍ മെഗാ ഫെയര്‍ കണ്‍വീനറുമായിരുന്ന മാത്യു ബേബിയ്ക്കും ഇന്ത്യന്‍ സ്‌കൂള്‍ അധ്യാപികയായ ഭാര്യ എലിസബത്ത് ടീച്ചര്‍ക്കും യുണൈറ്റഡ് പാരന്റ് പാനല്‍ യാത്രയയപ്പ് നല്‍കി.

മനാമ ഔറ ആര്‍ട്‌സില്‍ സംഘടിപ്പിച്ച ചടങ്ങില്‍ യു പി പി നേതാക്കള്‍ സംസാരിച്ചു. യു പി പി ഭരണകാലത്ത് ഇന്ത്യന്‍ സ്‌കൂളിന്റെ വികസന നേട്ടങ്ങളില്‍ നിരവധി പദ്ധതികളുടെ ആസൂത്രകരില്‍ ഒരാളായിരുന്നു ബേബി മാത്യുവെന്ന് അവര്‍ ചൂണ്ടിക്കാട്ടി. സാധാരണക്കാരായ രക്ഷിതാക്കള്‍ക്ക് കരുതലായ നിരവധി നിര്‍ദേശങ്ങള്‍ അദ്ദേഹം മുന്നോട്ടുവച്ചതായും അവര്‍ പറഞ്ഞു

യു പി പി ചെയര്‍മാര്‍ ഡോ. സുരേഷ് സുബ്രഹ്മണ്യം അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ യു പി പി രക്ഷാധികാരിയും ഇന്ത്യന്‍ സ്‌കൂള്‍ മുന്‍ചെയര്‍മാനുമായ എബ്രഹാം ജോണ്‍ ബേബി മാത്യുവിന് സ്‌നേഹോപഹാരം കൈമാറി.
ജാവേദ് പാഷ സ്വാഗതവും സെക്രട്ടറി ജ്യോതിഷ് പണിക്കര്‍ നന്ദിയും പഞ്ഞു. ഇന്ത്യന്‍ സ്‌കൂള്‍ എക്‌സിക്യുട്ടീവ് കമ്മിറ്റിയംഗം ബിജു ജോര്‍ജ്ജ്, യു പി പി ജനറല്‍ കണ്‍വീനര്‍ അനില്‍ യു കെ, യു പി പി സ്ഥാപക നേതാക്കളിലൊരാളും അറിയപ്പെടുന്ന സാമൂഹ്യ പ്രവര്‍ത്തകനുമായ എസ് വി ബഷീര്‍, മറ്റു നേതാക്കളായ എഫ് എം ഫൈസല്‍, ഡോ. ശ്രീദേവി, അബ്ബാസ് സേഠ്, റിഷാദ്, ഫിലിപ്പ് കറുകച്ചാല്‍, തോമസ് ഫിലിപ്പ്, ജേക്കബ് തേക്കുംതോട്, മണിക്കുട്ടന്‍, ജമാല്‍ കുറ്റിക്കാട്ടില്‍, ജയേഷ് തോന്നിക്കല്‍, സന്തോഷ്, വിജയ് കുമാര്‍, ബിജു മലപ്പുറം, അഞ്ജു സന്തോഷ്, അഞ്ജന വിനീഷ്, എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.
യാത്രയയപ്പ് സ്വീകരിച്ച മാത്യു ബേബിയും എലിസബത്ത് ടീച്ചറും സ്‌നേഹപൂര്‍വമായ ആദരവിനും ഇന്ത്യന്‍ സ്‌കൂള്‍ എന്ന മഹത്തായ സ്ഥാപനത്തിന്റെ ഭാഗമായി സേവനം അനുഷ്ഠിക്കാന്‍ കഴിഞ്ഞതിന് നന്ദിയും സന്തോഷവും രേഖപ്പെടുത്തി.

