

ദോഹ: ഓ ഐ സി സി ഗ്ലോബല്‍ കമ്മിറ്റിയും കെ പി സി സിയും സംയുക്തമായി ഏര്‍പ്പെടുത്തിയ മെമ്പര്‍ഷിപ്പ് കാമ്പയിന്റെ ഭാഗമായി ഒ ഐ സി സി ഇന്‍കാസ് ഖത്തര്‍ സംഘടനയില്‍ എറണാകുളം ജില്ലയില്‍ നിന്ന് അംഗളായവര്‍ക്കുള്ള കാര്‍ഡുകള്‍ വിതരണം ചെയ്തു.

ഓള്‍ഡ് ഐഡിയല്‍ സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ഗ്ലോബല്‍ കമ്മിറ്റിയംഗവും മുന്‍ സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡണ്ടുമായ ജോണ്‍ ഗില്‍ബര്‍ട്ട് ആദ്യ അംഗത്വ കാര്‍ഡ് ജില്ലാ കമ്മിറ്റി പ്രസിഡണ്ട് ഷഹീന്‍ മജീദില്‍ നിന്ന് ഏറ്റുവാങ്ങി.

കെ പി സി സി പ്രസിഡണ്ടിന്റെയും ഒ ഐ സി സി ഗ്ലോബല്‍ കമ്മിറ്റി പ്രസിഡണ്ടിന്റേയും കയ്യൊപ്പോടു കൂടിയ ഖത്തറിലെ ആദ്യമെമ്പര്‍ഷിപ്പ് 001 നമ്പറായി ജോണ്‍ഗില്‍ബര്‍ട്ടിന് അനുവദിച്ചത് അദ്ദേഹത്തിന്റെ വിദ്യാര്‍ഥി ജീവിതം മുതലുള്ള അഞ്ചു പതിറ്റാണ്ടായുള്ള പ്രവര്‍ത്തനങ്ങളോടുള്ള ആദരവുകൂടി സൂചിപ്പിക്കുന്നതാണെന്ന് ഷഹീന്‍ മജീദ് പറഞ്ഞു.
ചടങ്ങില്‍ സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി മനോജ് കൂടല്‍, ട്രഷറര്‍ ജോര്‍ജ്ജ് അഗസ്റ്റിന്‍, നേതാക്കളായ നാസര്‍ കറുകപ്പാടം, സലിം ഇടശ്ശേരി,
ഷംസുദ്ധീന്‍ ഇസ്മയില്‍, നൗഷാദ് ടി കെ, ബാബു കേച്ചേരി, ജോയ് പോള്‍, സാഹിര്‍, അനില്‍ കൊല്ലം എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
ഓ ഐ സി സി ഇന്‍കാസ് എറണാകുളം ജില്ലാ കമ്മിറ്റി ജനറല്‍ സെക്രട്ടറി ജസ്റ്റിന്‍ ജോണ്‍ സ്വാഗതവും ട്രഷറര്‍ ഹമീദ് നന്ദിയും രേഖപ്പെടുത്തി.

