സൗദി വിദേശമന്ത്രിയുമായി ഖത്തര്‍ പ്രധാനമന്ത്രി ചര്‍ച്ച നടത്തി

Web Desk
1 Min Read

ദോഹ: ഖത്തര്‍ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍റഹ്മാന്‍ ബിന്‍ ജാസിം അല്‍താനിയും സൗദി വിദേശകാര്യ മന്ത്രി പ്രിന്‍സ് ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ ബിന്‍ അബ്ദുല്ല അല്‍ സൗദും ടെലിഫോണ്‍ സംഭാഷണം നടത്തി.

city exchange

ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി സഹകരണവും അത് കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനും വികസിപ്പിക്കുന്നതിനുമുള്ള മാര്‍ഗങ്ങളും ഇരുവരും ചര്‍ച്ച ചെയ്തു.

മേഖലയിലെ ഏറ്റവും പുതിയ സംഭവവികാസങ്ങളും ചര്‍ച്ചയില്‍ വിലയിരുത്തി. പ്രത്യേകിച്ച്, സംഘര്‍ഷം കുറയ്ക്കുന്നതിനും മേഖലയില്‍ സുരക്ഷയും സ്ഥിരതയും ശക്തിപ്പെടുത്തുന്നതിനുമായി നടക്കുന്ന നയതന്ത്ര ശ്രമങ്ങളും ഇരു രാജ്യങ്ങളും തമ്മിലുള്ള അടുത്ത ഏകോപനവും സംബന്ധിച്ച് നേതാക്കള്‍ ആശയവിനിമയം നടത്തി.

കടല്‍ ഗതാഗതത്തിന്റെ സ്വാതന്ത്ര്യം ഉറപ്പാക്കുന്ന പരിഹാരത്തിലേക്ക് എത്തുന്നതിനുള്ള എല്ലാ നയതന്ത്ര ശ്രമങ്ങള്‍ക്കും ഖത്തറിന്റെ പിന്തുണയുണ്ടെന്ന് ശൈഖ് മുഹമ്മദ് വ്യക്തമാക്കി.

- Advertisement -
Ad image

ഇത്തരം ശ്രമങ്ങള്‍ മേഖലയില്‍ ദീര്‍ഘകാല സമാധാനം ഉറപ്പാക്കുന്ന സമഗ്രമായ ധാരണയിലേക്ക് വഴിയൊരുക്കണമെന്നും അദ്ദേഹം പറഞ്ഞു.

Share This Article
Leave a Comment
error: Content is protected !!