ചിറ്റൂര്‍ മുന്‍ എം എല്‍ എ കെ അച്യുതന്‍ അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു

Web Desk
1 Min Read

ദോഹ: പാലക്കാട്ടെ കോണ്‍ഗ്രസ് പ്രസ്ഥാനത്തിന്റെ മുതിര്‍ന്ന നേതാവും ചിറ്റൂര്‍ മുന്‍ എം എല്‍ എയുമായിരുന്ന കെ അച്യുതന്റെ നിര്യാണത്തില്‍ അനുശോചിച്ച് ഇന്‍കാസ് ഖത്തര്‍ പാലക്കാട് ജില്ലാ കമ്മിറ്റി ‘ഓര്‍മ്മകളില്‍ അച്ചുവേട്ടന്‍’ എന്ന പേരില്‍ അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു.

city exchange

ഐ സി സി ഹാളില്‍ നടന്ന സമ്മേളനത്തില്‍ പാലക്കാട്ടെ കോണ്‍ഗ്രസ് പ്രസ്ഥാനത്തിനും പൊതുസമൂഹത്തിനും കെ അച്യുതന്‍ നല്‍കിയ സമഗ്രമായ സംഭാവനകള്‍ അനുസ്മരിച്ചു.

ലാളിത്യവും സൗമ്യതയും ജീവിതത്തിന്റെ ഭാഗമാക്കിയ കെ അച്യുതന്‍ സാധാരണക്കാരോടും പാര്‍ട്ടി പ്രവര്‍ത്തകരോടും എന്നും ആത്മബന്ധം പുലര്‍ത്തിയ ജനകീയ നേതാവായിരുന്നുവെന്ന് സമ്മേളനത്തില്‍ സംസാരിച്ചവര്‍ പറഞ്ഞു. ചിറ്റൂരിന്റെ ജനപ്രതിനിധിയായും സഹകരണ മേഖലയിലെ പ്രവര്‍ത്തകനായും പൊതുപ്രവര്‍ത്തകനായും അദ്ദേഹം നടത്തിയ സേവനങ്ങള്‍ എന്നും സ്മരിക്കപ്പെടുമെന്നും യോഗം അഭിപ്രായപ്പെട്ടു.

പ്രവര്‍ത്തകരെ ചേര്‍ത്തുനിര്‍ത്തുകയും ജനങ്ങളോട് എന്നും ചേര്‍ന്നുനില്‍ക്കുകയും ചെയ്ത അച്ചുവേട്ടന്റെ വിയോഗം പാലക്കാട്ടെ കോണ്‍ഗ്രസ് പ്രസ്ഥാനത്തിനും പൊതുസമൂഹത്തിനും നികത്താനാകാത്ത നഷ്ടമാണെന്നും സമ്മേളനം വിലയിരുത്തി.

- Advertisement -
Ad image

ഇന്‍കാസ് പാലക്കാട് ജില്ലാ പ്രസിഡന്റ് അഷ്‌റഫ് പി എ നാസര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി മൊയ്തീന്‍ ഷാ സ്വാഗതം പറഞ്ഞു. ഇന്‍കാസ് സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് സിദ്ദീഖ് പുറായില്‍, ജനറല്‍ സെക്രട്ടറി കെ വി ബോബന്‍, രക്ഷാധികാരി കെ കെ ഉസ്മാന്‍, വൈസ് പ്രസിഡന്റുമാരായ വി എസ് അബ്ദുല്‍ റഹ്മാന്‍, അഷ്‌റഫ് വടകര, ഉപദേശക സമിതി അംഗം ബഷീര്‍ തൂവാരിക്കല്‍, ഇന്‍കാസ് പാലക്കാട് ജില്ലാ വൈസ് പ്രസിഡന്റുമാരായ കൃഷ്ണചന്ദ്രന്‍, നിസാര്‍ അതാടിയില്‍, ഉപദേശക സമിതി അംഗം ഷമീര്‍ പട്ടാമ്പി, യൂത്ത് വിംഗ് പ്രസിഡന്റ് മുഹമ്മദ് അഷ്‌കര്‍, ജനറല്‍ സെക്രട്ടറി ഹബീബ് എന്നിവര്‍ അനുസ്മരണ പ്രഭാഷണം നടത്തി. ട്രഷറര്‍ ജിന്‍സ് ജോസ് നന്ദി പറഞ്ഞു.

Share This Article
Leave a Comment
error: Content is protected !!