

ദോഹ: ഗാസയില്‍ മാനുഷിക വിരാമം നവംബര്‍ 24 വെള്ളിയാഴ്ച മുതല്‍ ആരംഭിക്കുമെന്ന് ഖത്തര്‍ അറിയിച്ചു

‘ഈ വിരാമം ആരംഭിക്കുന്നതോടെ, ഇത് സ്ഥിരമായ വെടിനിര്‍ത്തലിലേക്കും സമാധാനത്തിലേക്കും നയിക്കുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. നാല് ദിവസങ്ങളില്‍ ബാക്കിയുള്ള ബന്ധികളെക്കുറിച്ചും അവരില്‍ കൂടുതല്‍ പേരെ മോചിപ്പിക്കാനുള്ള സാധ്യതയെക്കുറിച്ചും ഞങ്ങള്‍ വിവരങ്ങള്‍ ശേഖരിക്കും,’ ഔദ്യോഗിക വക്താവ് വിദേശകാര്യ മന്ത്രാലയത്തിന്റെ ഡോ. മജീദ് ബിന്‍ മുഹമ്മദ് അല്‍ അന്‍സാരി പറഞ്ഞു.

ഗാസയിലെ മാനുഷിക വെടിനിര്‍ത്തല്‍ നവംബര്‍ 24ന് വെള്ളിയാഴ്ച ഗാസ മുനമ്പില്‍ പ്രാദേശിക സമയം രാവിലെ 7 മണിക്ക് (ദോഹ സമയം രാവിലെ 8 മണിക്ക്) ആരംഭിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
13 സ്ത്രീകളും കുട്ടികളും ഉള്‍പ്പെടുന്ന ആദ്യ ബാച്ച് ബന്ധികളെ ഗാസയില്‍ നിന്ന് നാളെ വൈകുന്നേരം 4 മണിക്ക് മോചിപ്പിക്കും. 50 ഹമാസ് ബന്ദികളെ നാല് ദിവസത്തിനുള്ളില്‍ മോചിപ്പിക്കുമെന്ന് അല്‍ അന്‍സാരി പറഞ്ഞു. മോചിപ്പിക്കപ്പെടുന്ന ബന്ദികളുടെ പട്ടിക ഇസ്രായേല്‍ രഹസ്യാന്വേഷണ വിഭാഗത്തിന് കൈമാറിയിട്ടുണ്ട്.

