

ദോഹ: റമദാനിന്റെ ആത്മീയ സാന്ദ്രമായ അന്തരീക്ഷത്തില്‍ കരുണയുടെയും സേവനത്തിന്റെയും പ്രകാശമായി വിമന്‍ ഇന്ത്യ ഖത്തര്‍ ഇഫ്താര്‍ കിറ്റ് വിതരണം നടത്തി. ദോഹയിലെ വിവിധ റിമോട്ട് ഏരിയകളിലെ കുറഞ്ഞ വരുമാനമുള്ള ആയിരക്കണക്കിന് മനുഷ്യര്‍ക്ക് ആശ്വാസമായി ഈ സ്‌നേഹസ്പര്‍ശം.

ഖത്തറിലെ ഉള്‍പ്രദേശങ്ങായ കരാനാ, ജാരിയാന്‍, അബു നഖ്‌ല, ഇന്‍ഡസ്ട്രിയല്‍ ഏരിയ, കോര്‍ണിഷ് ബോട്ട് തൊഴിലാളികള്‍ തുടങ്ങി ഖത്തറിലെ വിവിധ മേഖലകളിലെ തൊഴിലാളികള്‍ ഉള്‍പ്പെടെ 4500-ഓളം പേര്‍ക്ക് ഇഫ്താര്‍ കിറ്റുകള്‍ വിതരണം ചെയ്തതായി വിമന്‍ ഇന്ത്യ ഖത്തര്‍ ഭാരവാഹികള്‍ അറിയിച്ചു.

വക്റ, മദീന ഖലീഫ, റയ്യാന്‍, ദോഹ, തുമാമ എന്നീ സോണുകളില്‍ നിന്നുള്ള 600-ഓളം സ്ത്രീകള്‍ സ്വന്തം വീട്ടില്‍ പാചകം ചെയ്ത ഭക്ഷണം അടങ്ങുന്ന ഇഫ്താര്‍ കിറ്റുകളും ഹോട്ടലുകളില്‍ നിന്ന് പ്രത്യേകം തയ്യാറെടുപ്പിച്ചതുമായ കിറ്റുകളുമാണ് ലേബര്‍ ക്യാമ്പുകളിലേക്ക് എത്തിച്ചത്. കഴിഞ്ഞ വര്‍ഷം റമദാനില്‍ ആരംഭിച്ച ഈ പദ്ധതി സമൂഹത്തിന്റെ വിവിധ തുറകളിലുള്ള ഉദാരമനസ്സുകളായ വ്യക്തികളുടെ ഊഷ്മളമായ പിന്തുണയോടെയാണ് മുന്നേറുന്നത്.
വിമന്‍ ഇന്ത്യ ഖത്തറിന്റെ അഞ്ച് സോണുകളില്‍ അഞ്ച് കേന്ദ്രങ്ങളിലായി വിതരണം വികേന്ദ്രീകൃത രീതിയിലായാണ് നടത്തിയിരുന്നത്.

ദോഹ സോണ്‍ മന്‍സൂറ സി ഐ സി ഹാളിലാണ് നടന്നത്. വിതരണത്തിന് വിമന്‍ ഇന്ത്യ ഖത്തര്‍ പ്രസിഡന്റ് നസീമ എം, ജനറല്‍ സെക്രട്ടറി സജ്‌ന ഇബ്രാഹിം, വൈസ് പ്രസിഡന്റ് ഷംല സിദ്ധീഖ്, ദോഹ സോണ്‍ പ്രസിഡന്റ് താഹിറ ബീവി, വൈസ് പ്രസിഡന്റ് സുനില അബ്ദുല്‍ ജബ്ബാര്‍, സെക്രട്ടറി സുനീറ നിസാര്‍, വോളണ്ടിയര്‍ കോഡിനേറ്റര്‍ ജസീല ഷംസുദ്ദീന്‍, സൗദ പി കെ എന്നിവര്‍ നേതൃത്വം നല്‍കി.
മദീന ഖലീഫ സോണിലെ വിതരണത്തിന് സോണല്‍ പ്രസിഡന്റ് സജ്ന ഫൈസല്‍, വോളണ്ടിയര്‍ കോഡിനേറ്റര്‍ സമീന റഷീദ്, റയ്യാന്‍ സോണിലെ വിതരണം സോണല്‍ പ്രസിഡന്റ് റൈഹാന അസ്ഹര്‍ അലി, സെക്രട്ടറി സൈനബ അബ്ദുല്‍ ജലീല്‍, തുമാമ സോണില്‍ സോണല്‍ പ്രസിഡന്റ് റഹ്മത്ത് അബ്ദുല്‍ ലത്തീഫ്, വോളണ്ടിയര്‍ കോഡിനേറ്റര്‍ ഷെറിന്‍ സജ്ജാദ്, വക്‌റ സോണില്‍ സോണല്‍ പ്രസിഡണ്ട് ഹുദ അന്‍വര്‍ ഹുസൈന്‍, വളണ്ടിയര്‍ കോഡിനേറ്റര്‍ ഉമൈബാന്‍ എന്നിവരുടെ നേതൃത്വത്തില്‍ നടന്നു.
സാധാരണക്കാരായ കുറഞ്ഞ വരുമാനത്തില്‍ ജോലി ചെയ്യുന്നവരോടുള്ള സ്‌നേഹവും ഐക്യദാര്‍ഢ്യവുമാണ് ഈ പദ്ധതിയിലൂടെ വിമന്‍ ഇന്ത്യ ലക്ഷ്യമിടുന്നതെന്ന് പ്രസിഡന്റ് നസീമ എം പറഞ്ഞു. റമദാനിന്റെ സന്ദേശമായ കാരുണ്യവും സ്‌നേഹവും പ്രചരിപ്പിക്കാന്‍, സമൂഹത്തിനും സഹജീവികള്‍ക്കും പിന്തുണ നല്‍കാന്‍ ഇനിയും മുന്നോട്ട് പോകുമെന്നും വരും വര്‍ഷങ്ങളിലും ഈ സംരംഭം തുടരുമെന്ന ആത്മവിശ്വാസവും അവര്‍ പങ്കുവെച്ചു.
‘റമദാനില്‍ നോമ്പ് നോറ്റ ഒരുവനെ നോമ്പ് തുറപ്പിച്ചാല്‍ തുറപ്പിച്ചവന് അത് പാപങ്ങളില്‍ നിന്നുള്ള മോചനത്തിന് കാരണമാകുമെന്നാണ് നബി വചനമെന്ന് പരിപാടിക്ക് നേതൃത്വം നല്‍കിയ സി ഐ സി വോളണ്ടിയര്‍ ക്യാപ്റ്റന്‍ സിദ്ദിഖ് വേങ്ങര അഭിപ്രായപ്പെട്ടു.
വിമന്‍ ഇന്ത്യ ഖത്തര്‍ വോളണ്ടിയര്‍ ക്യാപ്റ്റന്‍ അമീന ടി കെ, വൈസ് ക്യാപ്റ്റന്‍ ജമീല മമ്മു, വിമന്‍ ഇന്ത്യ ഖത്തര്‍ വൈസ് പ്രസിഡന്റ് ത്വയ്യിബ അര്‍ഷദ്, യൂത്ത് ഫോറം വോളണ്ടിയര്‍ ക്യാപ്റ്റന്‍ അഫ്‌സല്‍ എടവനക്കാട് തുടങ്ങിയവരുടെ നേതൃത്വത്തില്‍ വിമന്‍ ഇന്ത്യ, സി ഐ സി, യൂത്ത് ഫോറത്തിന്റെ പരിശീലനം സിദ്ധിച്ച വോളണ്ടിയര്‍മാരാണ് വിതരണം പൂര്‍ത്തീകരിച്ചത്.
വിമന്‍ ഇന്ത്യ, സി ഐ സി, യൂത്ത് ഫോറം, ഗേള്‍സ് ഇന്ത്യ, സ്റ്റുഡന്റ്‌സ് ഇന്ത്യ, മലര്‍വാടി വോളണ്ടിയര്‍മാരാണ് പദ്ധതിക്കു പിന്നില്‍ പ്രവര്‍ത്തിച്ചത്.

