

ദോഹ: ഗ്രാന്‍ഡ് മാള്‍ ഹൈപ്പര്‍ മാര്‍ക്കറ്റിന്റെ ന്യൂ ഇയര്‍ ക്യാഷ് ഡ്രൈവ് മെഗാ പ്രമോഷന്റെ മൂന്ന് ഘട്ട നറുക്കെടുപ്പ് ഏഷ്യന്‍ ടൗണില്‍ നടന്നു.

2025 ജനുവരി നാലിനു തുടങ്ങി മാര്‍ച്ച് 22 വരെയുള്ള കാലയളവില്‍ ഗ്രാന്‍ഡ് മാള്‍ ഹൈപ്പര്‍ മാര്‍ക്കറ്റിന്റെ ഏത് ഔട്ട്ലെറ്റുകളില്‍ നിന്നും (ഗ്രാന്‍ഡ് മാള്‍ ഏഷ്യന്‍ ടൗണ്‍, മെക്കയിന്‍സ്, ഗ്രാന്‍ഡ് എക്‌സ്പ്രസ്സ് ഷഹാനിയ, ഗ്രാന്‍ഡ് എക്‌സ്പ്രസ്സ് (ഷോപ് നമ്പര്‍ 91 ആന്റ് 170, പ്ലാസ മാള്‍), ഉമ്മു ഗര്‍ന്‍, അസീസിയ, എസ്ദാന്‍ മാള്‍ വുകൈര്‍) 50 റിയാലിനോ അതിനു മുകളിലോ പര്‍ച്ചേസ് ചെയ്യുമ്പോള്‍ ലഭിച്ച റാഫിള്‍ കൂപ്പണ്‍ വഴി എല്ലാ ഉപഭോക്താക്കളും ഈ സമ്മാന പദ്ധതിയില്‍ പങ്കാളികളായിരുന്നു.

ഗ്രാന്‍ഡ് ഏഷ്യന്‍ ടൗണ്‍ പരിസരത്തു നടന്ന ചടങ്ങില്‍ ഖത്തര്‍ വാണിജ്യ വിഭാഗം ഉദ്യോഗസ്ഥന്‍ 11 വിജയികളെ നറുക്കെടുപ്പിലൂടെ തെരഞ്ഞെടുത്തു. 10 ഭാഗ്യശാലികള്‍ക്ക് 5000 ഖത്തര്‍ റിയാല്‍ ക്യാഷ് പ്രൈസും ഒരാള്‍ക്ക് ജെടൂര്‍ എക്‌സ് 50 കാറും ആണ് സമ്മാനമായി നല്‍കുന്നത്.
മെഗാ പ്രൊമോഷനില്‍ മൂന്ന് ഘട്ടങ്ങളിലായി നടന്ന നറുക്കെടുപ്പുകളിലൂടെ 30 ഭാഗ്യശാലികള്‍ക്ക് 5000 ഖത്തര്‍ റിയല്‍ ക്യാഷ് പ്രൈസും മൂന്നു പേര്‍ക്ക് ബമ്പര്‍ സമ്മാനമായി ജെടൂര്‍ എക്‌സ് 50 കാറും ഗ്രാന്റ് മാള്‍ നല്‍കി. ഓരോ മൂന്നു മാസത്തിലും നടത്തുന്ന മെഗാ പ്രമോഷനുകളിലൂടെ കാറുകള്‍, സ്വര്‍ണ്ണ ബാറുകള്‍, ക്യാഷ് പ്രൈസുകള്‍ തുടങ്ങിയ ആവേശകരമായ റിവാര്‍ഡുകള്‍ നല്‍കിക്കൊണ്ട് ഒരുപാട് വിജയികളെ സൃഷ്ടിക്കാന്‍ ഗ്രാന്‍ഡ് മാളിന് സാധിച്ചിട്ടുണ്ട്.
മെഗാ പ്രൊമോഷന്റെ ഭാഗമായ എല്ലാവര്‍ക്കും നന്ദി അറിയിക്കുന്നതോടൊപ്പം എല്ലാ ഉപഭോക്താക്കളും ഈ ആനുകൂല്യങ്ങള്‍ പരമാവധി ഉപയോഗപ്പെടുത്തണമെന്നും ഐ സി സി ഉപദേശക സമിതി അംഗം കൂടിയായ അഷ്റഫ് ചിറക്കല്‍ അറിയിച്ചു.

