പവര്‍ സ്ലാപ്പ് ആദ്യമായി ദോഹയില്‍; നവംബര്‍ 19ന് പോരാട്ടം

Web Desk
2 Min Read

ദോഹ: പവര്‍ സ്ലാപ്പ് മത്സരങ്ങള്‍ ആദ്യമായി ദോഹയില്‍ അരങ്ങേറുന്നു. പവര്‍ സ്ലാപ്പ് 27: ക്വിനോനെസ് വെഴ്‌സസ് ഗോഡ്ഫ്രി, മോണ്‍സ്റ്റര്‍ എനര്‍ജിയുടെ അവതരണത്തില്‍, നവംബര്‍ 19ന് അലി ബിന്‍ ഹമദ് അല്‍ അത്തിയ അരീനയില്‍ നടക്കും. രണ്ട് ചാമ്പ്യന്‍ഷിപ്പ് പോരാട്ടങ്ങളാണ് മത്സരത്തിന്റെ പ്രധാന ആകര്‍ഷണം.

city exchange

വിസിറ്റ് ഖത്തറുമായി സഹകരിച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്. ദോഹയില്‍ നടക്കുന്ന പ്രധാന കോംബാറ്റ് സ്‌പോര്‍ട്‌സ് വാരാന്ത്യത്തിന്റെ ഭാഗമായാണ് പവര്‍ സ്ലാപ്പ് മത്സരം അരങ്ങേറുന്നത്. ഇതോടനുബന്ധിച്ച് യു എഫ് സി ഫൈറ്റ് നൈറ്റ് മത്സരവും ദോഹയില്‍ നടക്കും.

പ്രധാന പോരാട്ടത്തില്‍ നിലവിലെ പവര്‍ സ്ലാപ്പ് മിഡില്‍വെയ്റ്റ് ചാമ്പ്യന്‍മാരായ പ്യൂര്‍ട്ടോ റിക്കന്‍ പ്രിറ്റി ബോയ് ക്വിനോനെസ്, ഇംഗ്ലണ്ടിന്റെ ഒന്നാം റാങ്കുകാരനും തോല്‍വിയറിയാത്ത താരവുമായ ഡാരന്‍ ഗോഡ്ഫ്രിയെ നേരിടും. മിഡില്‍വെയ്റ്റ് കിരീടമാണ് ഇരുവരും ലക്ഷ്യമിടുന്നത്.

6- 3 എന്ന റെക്കോര്‍ഡുമായാണ് ക്വിനോനെസ് മത്സരത്തിനിറങ്ങുന്നത്. നേടിയ ആറ് വിജയങ്ങളും നോക്കൗട്ടിലൂടെയാണ്. മുന്‍ ചാമ്പ്യന്‍ ബ്രാന്‍ഡന്‍ ബോര്‍ഡോയെയും ടൈറ്റില്‍ ചലഞ്ചര്‍ സ്റ്റണ്ട് മാര്‍ഷലിനെയും പരാജയപ്പെടുത്തിയതിനു പിന്നാലെ ഒരു വര്‍ഷത്തിലേറെയായി മിഡില്‍വെയ്റ്റ് കിരീടം ക്വിനോനെസിന്റെ കൈവശമാണ്.

- Advertisement -
Ad image

അതേസമയം, 5- 0 റെക്കോര്‍ഡും ഒരു നോ-കണ്ടെസ്റ്റുമായാണ് ഡാരന്‍ ഗോഡ്ഫ്രി മത്സരത്തിനെത്തുന്നത്. പവര്‍ സ്ലാപ്പിലെ മത്സരങ്ങളില്‍ ഇതുവരെ തോല്‍വി അറിയാത്ത ഗോഡ്ഫ്രി ദോഹയില്‍ മിഡില്‍വെയ്റ്റ് കിരീടം സ്വന്തമാക്കാനുള്ള ശ്രമത്തിലാണ്.

ലൈറ്റ് വെയ്റ്റ് കിരീടത്തിനും നിര്‍ണായക പോരാട്ടം
കോ-മെയിന്‍ ഇവന്റില്‍ തോല്‍വിയറിയാത്ത ലൈറ്റ് വെയ്റ്റ് ചാമ്പ്യന്‍ റോബര്‍ട്ട് ”റിയല്‍ ഡീല്‍” ട്രൂജില്ലോ മൂന്നാം തവണ കിരീടം സംരക്ഷിക്കാനിറങ്ങും. ഒന്നാം റാങ്കുകാരനായ ബ്രയന്‍ ”ബേബി യോഡ” സ്‌കാംബ്ലറാണ് എതിരാളി.

7-0 എന്ന റെക്കോര്‍ഡാണ് ട്രൂജില്ലോയ്ക്കുള്ളത്. ഇതില്‍ അഞ്ച് വിജയങ്ങള്‍ നോക്കൗട്ടിലൂടെയാണ്. അതേസമയം 3-0 റെക്കോര്‍ഡുള്ള സ്‌കാംബ്ലറും ഇതുവരെ തോല്‍വിയറിഞ്ഞിട്ടില്ല. രണ്ട് നോക്കൗട്ട് വിജയങ്ങളും അദ്ദേഹത്തിനുണ്ട്.

2026ലാണ് സ്‌കാംബ്ലര്‍ പവര്‍ സ്ലാപ്പ് രംഗത്തെത്തിയത്. ദോഹയില്‍ നടക്കുന്ന പോരാട്ടം അദ്ദേഹത്തിന്റെ ആദ്യ ടൈറ്റില്‍ ഫൈറ്റായിരിക്കും. ട്രൂജില്ലോയുടെ ലൈറ്റ്വെയ്റ്റ് കിരീടമാണ് സ്‌കാംബ്ലര്‍ ലക്ഷ്യമിടുന്നത്.

പവര്‍ സ്ലാപ്പ് 27ന്റെ പൂര്‍ണ പോരാട്ടപ്പട്ടിക സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ വരും ആഴ്ചകളില്‍ പ്രഖ്യാപിക്കും.

പരിപാടിയില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ക്ക് രജിസ്റ്റര്‍ ചെയ്യാനും ഏറ്റവും പുതിയ വിവരങ്ങള്‍ ലഭിക്കാനും വിസിറ്റ് ഖത്തറിന്റെ ഔദ്യോഗിക ഇവന്റ് പേജ് സന്ദര്‍ശിക്കാം.

Share This Article
Leave a Comment
error: Content is protected !!