ബഹ്‌റൈനിലെ നാല് കാര്‍ഷിക ഗ്രാമങ്ങള്‍ക്ക് യു എന്‍ അംഗീകാരം

Web Desk
1 Min Read

മനാമ: ബഹ്റൈനിലെ നാല് കാര്‍ഷിക ഗ്രാമങ്ങള്‍ക്ക് ഐക്യരാഷ്ട്രസഭയുടെ ഫുഡ് ആന്റ് അഗ്രികള്‍ച്ചര്‍ ഓര്‍ഗനൈസേഷന്റെ അംഗീകാരം. ഇറ്റലിയിലെ റോമില്‍ നടന്ന പ്രമുഖ അന്താരാഷ്ട്ര സമ്മേളനത്തിലാണ് പ്രഖ്യാപനമുണ്ടായത്.

city exchange

ഹൂറത് ആലി, ബുരി, കരാന, ബുദയ്യ എന്നീ ഗ്രാമങ്ങളെയാണ് ഫുഡ് ആന്റ് അഗ്രികള്‍ച്ചര്‍ ഓര്‍ഗനൈസേഷന്‍ ആദരിച്ചത്. കാര്‍ഷിക മേഖലയിലെ നവീകരണ പ്രവര്‍ത്തനങ്ങള്‍, പരമ്പരാഗത കൃഷിരീതികളുടെ സംരക്ഷണം, സമ്പന്നമായ സാംസ്‌കാരിക പൈതൃകം എന്നിവ പരിഗണിച്ചാണ് ഈ ഗ്രാമങ്ങള്‍ തെരഞ്ഞെടുക്കപ്പെട്ടത്.

ഹൂറത് ആലി ശാസ്ത്രം, നവീകരണം, ഡിജിറ്റല്‍ ഗ്രാമങ്ങള്‍ എന്നിവയ്ക്കായി അംഗീകാരം നേടി. ബുരി പ്രകൃതിദത്ത ഗ്രാമ വിഭാഗത്തില്‍ ശ്രദ്ധേയമായി. കരാന പരമ്പരാഗത ഭക്ഷ്യ സംസ്‌കാരത്തിനായി പ്രശംസിക്കപ്പെട്ടു. ബുദയ്യ കാര്‍ഷിക ടൂറിസം അനുഭവങ്ങള്‍ക്കായാണ് ശ്രദ്ധ നേടിയത്.

ഈ അംഗീകാരം ബഹ്‌റൈന്റെ കാര്‍ഷിക മേഖലയിലെ വൈവിധ്യവും പാരമ്പര്യവും നവീകരണ ശേഷിയും തെളിയിക്കുന്നതായി അധികൃതര്‍ വ്യക്തമാക്കി.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!