എന്‍ജിനീയേഴ്സ് ഫോറം ടെന്നീസ്: ടി കെ എം അലുംനി അസോസിയേഷന് ഇരട്ടക്കിരീടം

Web Desk
1 Min Read

ദോഹ: എന്‍ജിനീയേഴ്സ് ഫോറം 18 എന്‍ജിനീയറിങ് കോളേജ് അലുമിനികളെ പങ്കെടുപ്പിച്ച് സംഘടിപ്പിച്ച ‘ദോഹ കേബിള്‍സ് ഇ എഫ് ടെന്നീസ് ടൂര്‍ണമെന്റ് 2025’ല്‍ ടി കെ എം എന്‍ജിനീയറിങ് കോളജ് അലുംനി അസോസിയേഷന് ഇരട്ടക്കിരീടം.

city exchange

16 ടീമുകള്‍ ഡബിള്‍സിലും 22 പേര്‍ സിംഗിള്‍സ് വിഭാഗത്തിലും മാറ്റുരച്ചപ്പോള്‍ കൊല്ലം ടി കെ എം എന്‍ജിനീയറിങ് കോളേജ് അലുമിനിയായ അജയ് രാജ്കുമാര്‍- സലിം അബൂബക്കര്‍ സഖ്യം ഡബിള്‍സിലും അജയ് സിംഗിള്‍സ് വിഭാഗത്തിലും ചാമ്പ്യന്മാരായി.

ഡബിള്‍സ് ഫൈനലില്‍ കോഴിക്കോട് എന്‍ ഐ ടി അലുമിനിയായ മുജീബ്- പ്രമോദ് സഖ്യത്തെയാണ് 7-6, 6-3 എന്ന സ്‌കോറിന് ജേതാക്കള്‍ കീഴടക്കിയത്. സിംഗിള്‍സ് ഫൈനലില്‍ പാലക്കാട് എന്‍ എസ് എസ് എന്‍ജിനീയറിങ് കോളേജ് അലുംനി ബിജു ഡേവിസിനെ 6-4, 6-4 എന്ന സ്‌കോറില്‍ അജയ് പരാജയപ്പെടുത്തി. ഡബിള്‍സില്‍ പാലക്കാട് എന്‍ എസ് എസ് കോളേജ് അലുമിനി ജോഡികളായ ബിജു ഡേവിസ്- ദിലീപ് ബാലകൃഷ്ണന്‍ ടീം വെങ്കലവും സിംഗിള്‍സ് വിഭാഗത്തില്‍ പാലക്കാടിന്റെ ബിജു ഡേവിസ് രണ്ടാമതുമായി.

അലുമിനി അംഗങ്ങളും കുടുംബാംഗങ്ങളും ഉള്‍പ്പടെ അമ്പത്തിനാല് പേര്‍ പങ്കെടുത്ത ടൂര്‍ണമെന്റില്‍ എസ് സി ടി എന്‍ജിനീയറിങ് കോളേജ് അലുമിനിയുടെ ഭാഗമായ ഫാസ് മുനീര്‍ എമേര്‍ജിങ് പ്ലെയര്‍ സ്ഥാനം നേടി.

- Advertisement -
Ad image

അല്‍ ബിദ പാര്‍ക്കിലെ രണ്ടു ടെന്നീസ് കോര്‍ട്ടുകളില്‍ ഏഴു ദിവസങ്ങളിലായാണ് മത്സരം സംഘടിപ്പിച്ചത്. എന്‍ജിനീയേഴ്സ് ഫോറം സ്‌പോര്‍ട്‌സ് സെക്രട്ടറി ലബീബ്, സ്‌പോര്‍ട്‌സ് അസോസിയേറ്റ് ഫാഹിം എന്നിവര്‍ നേതൃത്വം നല്‍കിയ ടൂര്‍ണമെന്റിന് പ്രസിഡന്റ് ആഷിഖ് അഹ്മദ്, വൈസ് പ്രസിഡന്റ് സലിം, ജനറല്‍ സെക്രട്ടറി സാക്കിര്‍, ട്രഷറര്‍ മുനീര്‍, അജയ് തുടങ്ങിയവര്‍ മികച്ച പിന്തുണ നല്‍കി.

സമ്മാനദാന ചടങ്ങില്‍ പങ്കെടുത്തു സംസാരിച്ച ഐ ബി പി സി വൈസ് പ്രസിഡന്റ് ഹിഷാം അബ്ദുല്‍ റഹീമും എന്‍ജിനീയര്‍സ് ഫോറം ബോഡ് ഓഫ് ഗവര്‍ണേഴ്സ് അംഗം തോമസസും പ്രതികൂല കാലാവസ്ഥയിലും ടെന്നീസ് ടൂര്‍ണമെന്റ് വിജയകരമായി നടത്തിയതില്‍ എന്‍ജിനീയേഴ്സ് ഫോറത്തിനെ അഭിനന്ദിച്ചു.

Share This Article
Leave a Comment
error: Content is protected !!